മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിലെ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Spread the love

വലപ്പാട് : മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ശ്രീ. വി. പി. നന്ദകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മാ ഫൌണ്ട് സി.ഇ.ഒ ജോര്‍ജ് .ഡി .ദാസ് സ്വാഗതം ആശംസിച്ചു. മണപ്പുറം ചിറ്റ്സ് എംഡി പ്രൊഫ. കെ ജി.രവി പുതിയ സ്‌കൂള്‍ കെട്ടിടത്തിന് ആശംസകള്‍ നേര്‍ന്നു. മണപ്പുറം ഫിനാന്‍സ് 75 വാര്‍ഷികവും ചെയര്‍മാന്‍ വി.പി. നന്ദകുമാറിന്റെ ജന്മദിന ആഘോഷവും ചടങ്ങില്‍ വച്ച് നടന്നു.ശ്രീ.വി. പി. നന്ദകുമാറിന് ജന്മദിന ഉപഹാരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിന്റു . പി.മാത്യു സമ്മാനിച്ചു വലപ്പാട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തോമസ് മാഷ് ,പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത വി.ഡി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിന്റു .പി .മാത്യു നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മഹനീയ സാന്നിധ്യം ചടങ്ങിന് മോടി കൂട്ടി.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *