കുട്ടികളിലെ ക്യാൻസർ ചികിത്സ, സൗജന്യ തിമിര ശസ്ത്രക്രിയ, ഭവനരഹിതരുടെ പുനരധിവാസം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
തൃശൂർ: ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഗോള കൺവെൻഷനിൽ മുൻ ഇൻ്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന് ആദരം. കുട്ടികളിലെ ക്യാൻസർ ചികിത്സ, സൗജന്യ തിമിര ശസ്ത്രക്രിയ, ഭവനരഹിതരുടെ പുനരധിവാസം എന്നീ മേഖലകളിൽ നന്ദകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. സന്നദ്ധ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും വിവിധ പദ്ധതികളിലൂടെ സമൂഹത്തിലെ അർഹരായവർക്ക് സഹായം എത്തിക്കുകയും ചെയ്യുന്ന വി പി നന്ദകുമാറിന്റെ നടപടി, ലയൺസ് ക്ലബ്ബിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഏറെ സഹായകമാണെന്ന് ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ ചെയർപേഴ്‌സൺ ബ്രയാൻ ഇ ഷീഹാൻ, പ്രസിഡൻ്റ് ഡോ. പാറ്റി ഹിൽ എന്നിവർ പറഞ്ഞു. ലോകത്തെ വിവിധ ഇടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ആരംഭിച്ച ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഏറ്റവും വലിയ സേവന ദാതാക്കളിൽ ഒരാളാണ് വി പി നന്ദകുമാർ. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ ലയൺസ് ക്ലബ്ബിന്റെ മുഴുവൻ അംഗങ്ങൾക്കും പ്രചോദനമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
ലയൺസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ, പ്രചോദനപരമായ പ്രവർത്തനങ്ങൾ, സന്നദ്ധ മേഖലയിലെ വിദഗ്ധരുടെ അനുഭവങ്ങൾ, വിവിധ വിഷയങ്ങളിലുള്ള കോൺഫറൻസുകൾ എന്നിവയാണ് കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 35000 പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനിൽ പുതിയ അന്താരാഷ്ട്ര ഡയറക്ടർ ബോർഡിനെ തെരെഞ്ഞെടുത്തു. കേരളത്തിൽനിന്നും നിന്നും മുന്നൂറോളം പേർ പങ്കെടുത്തു.
Photo Caption; മെൽബണിൽ നടന്ന ലയൺസ് ക്ലബ്ബിന്റെ ആഗോള കൺവെൻഷനിൽ മുൻ ഇൻ്റർനാഷണൽ ഡയറക്ടറും മണപ്പുറം ഫിനാൻസിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറിനെ ആദരിച്ചപ്പോൾ.
Ajith V Raveendran