മോട്ടറോള റേസർ 50 അൾട്രാ പുറത്തിറക്കി; പ്രീ-ബുക്കിംഗ് ജൂലൈ 10 മുതൽ

Spread the love

കൊച്ചി: മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകളിലെ ഏറ്റവും നൂതനമായ റേസർ 50 അൾട്രാ പുറത്തിറക്കി മോട്ടോറോള. മറ്റ് ഫ്ലിപ്പ് ഫോണുകളേക്കാളും വലുതും ഇന്റലിജന്റുമായ എക്സ്റ്റേർണൽ ഡിസ്പ്ലേയുമടക്കം ധാരാളം ഫീച്ചറുകൾ വരുന്നതാണ് റേസർ 50 അൾട്രാ. വ്യക്തിഗത എഐ അസ്സിസ്റ്റന്റായ ഗൂഗിളിൻ്റെ ജെമിനി എക്സ്റ്റേർണൽ ഡിസ്പ്ലേയിൽ നിന്ന് നേരിട്ട് ഉപയോഗിക്കാനാകും. ഒപ്പം, മോട്ടോറോള റേസർ 50 അൾട്രാ ഉപയോക്താക്കൾക്ക് 3 മാസത്തേക്ക് ജെമിനി അഡ്വാൻസ്ഡ് ഉപയോഗിക്കാനുമാകും. 4.0″ എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165ഹേർട്സ് റിഫ്രഷ് റേറ്റ്, 6.9 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേ, ഐപിഎക്സ്8-റേറ്റഡ് അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, ആക്ഷൻ ഷോട്ട്, ഫോട്ടോ എൻഹാൻസ്‌മെൻ്റ് പോലുള്ളവ വരുന്ന എഐ ക്യാമറ എന്നീ പ്രേത്യേകതകളുണ്ട്.

9,999 രൂപ വിലയുള്ള മോട്ടോ ബഡ്‌സ്+ സഹിതമാണ് ഫോൺ ബോക്സ് വരുന്നത്. 12ജിബി റാം 512ജിബി സ്റ്റോറേജ് വേരിയൻ്റിൽ മിഡ്‌നൈറ്റ് ബ്ലൂ, സ്പ്രിംഗ് ഗ്രീൻ, പീച്ച് ഫസ് എന്നീ 3 നിറങ്ങളിൽ ലഭ്യമാണ്. ജൂലൈ 20 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന റേസർ 50 അൾട്രാ ജൂലൈ 10 മുതൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ, മോട്ടറോള.ഇൻ എന്നിവയിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും പ്രീ-റിസർവ് ചെയ്യാനുമാകും. 99,999 രൂപയാണ് ലോഞ്ച് വില. പരിമിത കാലയളവിൽ ഏർലി ബേഡ് ഓഫറായി 94,999 രൂപയ്കും ബാങ്ക് ഓഫർ ഉൾപ്പെടെ 89,999 രൂപയ്കും ലഭ്യമാകും.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *