ഹയര്‍സെക്കന്‍ഡി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു.ഡി.എഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയം : വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

Spread the love

പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം (11/07/2024).

മലപ്പുറം, കാസര്‍കോട് ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 138 ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് യു.ഡി.എഫും യു.ഡി.എഫ് യുവജന വിദ്യാര്‍ത്ഥി സംഘടനകളും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുത്. ആ ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം.

സീറ്റുകള്‍ ബാക്കി വരുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയിട്ടും മലപ്പുറം ജില്ലയില്‍ 120 ബാച്ചുകള്‍ കൂടി അനുവദിക്കേണ്ടി വന്നു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് സര്‍ക്കാരിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. അടുത്ത വര്‍ഷം ഈ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി സീറ്റുകളും ബാച്ചുകളും അനുവദിക്കണം. അടുത്ത വര്‍ഷത്തോടെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണം.

മലബാറിലെ എല്ലാ ജില്ലകളിലും പ്ലസ് വണ്‍ പ്രവേശന പ്രശ്‌നമുണ്ടെന്ന് സര്‍ക്കാരിന് ബോധ്യം വരേണ്ടതായിരുന്നു

പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ ത്യാഗപൂര്‍ണമായ സമരത്തിന്റെ ഫലമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മലബാറിലെ എല്ലാ ജില്ലകളിലും പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രശ്‌നമുണ്ടെന്ന് സര്‍ക്കാരിന് ബോധ്യം വരേണ്ടതായിരുന്നു. എഴുതി തന്നാല്‍ കോഴിക്കോടും പാലക്കാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാച്ചുകള്‍ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകണം.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ ഭൗതിക സാഹചര്യങ്ങളുള്ള മറ്റു സ്‌കൂളുകളിലും ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ.

 

Author

Leave a Reply

Your email address will not be published. Required fields are marked *