ഇന്ന് 11-7-20 24 ന് രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ചത്.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യകുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ പദ്ധതി പ്രാവർത്തികമാക്കുവാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് ഉമ്മൻ ചാണ്ടിയാണ് ‘കെ.കരുണാകരന്റെ കാലത്താണ് ഈ ആശയം രൂപപ്പെടുന്നത് അന്ന് എം.വി.രാഘവൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായിരിക്കുമ്പോഴാണ് ഇതിന്റെ തുടക്കം കുറിച്ചത്. പിന്നിട് വന്ന ഗവൺമെന്റുകൾ ഇതിനായ ശ്രമം നടത്തിയെങ്കിലും പദ്ധതിക്ക് ഒരു എഗ്രിമെന്റും വച്ച്പ്രവർത്തനം തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ് . ഇതിന്റെ പേരിൽ വലിയ എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നു നാലായിരം കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി
ആരോപിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. ഇത്തരം ആരോപണങ്ങളെ നേരിട്ടു അതിജീവിച്ചുമാണ് ഉമ്മൻ ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. ഇപ്പോൾ പദ്ധതി സഫലമാകുന്നതിൽ അതിയായ സന്തോഷമുണ്ട് , എന്നാൽ ഈ സന്തോഷത്തിനിടയിലും ഇടുങ്ങിയ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ സർക്കാർ വച്ചുപുലർത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ തെറ്റാണ്. സർക്കാരിന്റെ ഇത്തരം ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുക എന്നത് ഒരു കീഴ് വഴക്കമാണ് മര്യാദയാണ് ഈ നടപടി പ്രതിഷേധാർഹമാണ്, 4000 കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച് അതിന്റെ ജൂഡീഷ്യൽ കമ്മീഷനെ വച്ച ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതാരും മറക്കില്ല. കേരളത്തിന്റെ വളർച്ചയ്ക്കും തിരുവനന്തപുരത്തിന്റെ പുരോഗതിക്കും ഏറെ പ്രയോജനകമായ പദ്ധതിയാണ് വിഴിഞ്ഞം
പദ്ധതിയാരംഭിക്കുമ്പോൾ മത്സ്യ തൊഴിലാളികൾക്ക് കൊടുത്ത ഉറപ്പുകൾ പാലിക്കാതെ വന്നപ്പോഴാണ് മത്സ്യ തൊഴിലാളികൾ സമര രംഗത്തേക്ക് വന്നത്, അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം ഞങ്ങൾ കൂടെയുണ്ടാകും.