ഡാളസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ജൂലൈ 7ാം
തീയതി ഞായറാഴ്ച ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതയിലെ മിഷനറി വൈദികനായ ഫാ. ജോര്‍ജ്
കൊല്ലേരില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കുന്ന ജനങ്ങള്‍ക്കിടയില്‍
മിഷന്‍ പ്രവര്‍ത്തനത്തിനും വിശുദ്ധഗ്രന്ഥ പഠനത്തിനൊപ്പം മീററ്റ് രൂപതയില്‍ വിദ്യാഭ്യാസ മേഖലയുടെ
ഡയറക്ടര്‍, രണ്ട് സെമിനാരിയുടെ വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിലയില്‍ സേവനം അനുഷ്ടിച്ചു വരുന്നു.
കുര്‍ബ്ബാന മദ്ധ്യേ ബൈബിള്‍ വായനയില്‍ നിന്നുള്ള അച്ചന്‍റെ വിശദികരണം ഇപ്രകാരമായിരുന്നു. ڇ അവന്‍
ശിഷ്യന്‍മാരോടു പറഞ്ഞു, വിളവധികം, വേലക്കാരോ ചുരുക്കം അതിനാല്‍ വിളഭൂമിയിലേക്കു വേലക്കാരെ
അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാത്ഥിക്കുവിന്‍ڈ സുവിശേഷം പ്രസംഗിക്കുക, എന്താണ് എന്ന്
ക്യത്യമായി പറഞ്ഞാല്‍ ദൈവം മനുഷ്യനെ സ്നേേഹിക്കുന്നു എന്നും ആ മനുഷ്യന്‍ നശിച്ചു പോകരുത്
എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതാണ് അതിന്‍റെ ഉള്ളടക്കം. സുവിശേഷം എവിടെ എത്തിയിട്ടുണ്ടോ
അവിടെ എല്ലാം സമാധാനം ഉണ്ടാകും. സമാധാനം ഉണ്ടാകാത്ത ഇടങ്ങളില്‍ സുവിശേഷം എത്തിയിട്ടുണ്ടോ എന്നു
പരിശോധിക്കണം,
സാര്‍വ്വത്രിക സഭയായാലും , ഗാര്‍ഹിക സഭയായാലും സുവിശേഷം എത്തിയിട്ടില്ല എങ്കില്‍ അവിടെ എല്ലാം
പ്രശ്നങ്ങള്‍ ആണ്. നമ്മുടെ ജീവിതത്തിലൂടെ വചനം പ്രസംഗിക്കപ്പെടണം. വി. ഫ്രാന്‍സിസ് അസിസി
പറയുന്നത് എപ്പോഴും സുവിശേഷം പ്രസംഗിക്കണം, ആവശ്യമുണ്ടങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.
അച്ചന്‍റെ പ്രസംഗം വളരെയധികം പേരെ ആകര്‍ഷിക്കുകയും കുര്‍ബ്ബാനക്ക് ശേഷം വിശ്വാസികളില്‍ ചിലര്‍
അച്ചനെ നേരില്‍ കണ്ട് പ്രസംഗത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു
റോമില്‍ ഡോക്റ്ററേറ്റ് പഠിച്ചുകൊണ്ടിരുന്ന സമയത്ത് ന്യൂയോര്‍ക്ക് സെന്‍റ് ഫിലിപ്പ് ആന്‍റ് റോമന്‍
കാത്തോലിക്കാ പള്ളിയില്‍ വന്ന് കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. സെന്‍റ് അല്‍ഫോന്‍സാ
പള്ളി വികാരി ഫാ. മാത്യൂസ് മൂഞ്ഞനാട്ട് അച്ചന്‍റെ പ്രസംഗത്തിന് നന്ദിയും അച്ചന്‍റെ പ്രവര്‍ത്തനത്തിന്
പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.
—