ഡോ. സുശീല്‍ മാത്യു ചര്‍ച് ഓഫ് ഗോഡ് മിഡിലീസ്റ്റ് റീജിയണല്‍ സൂപ്രണ്ടായി ചാര്‍ജെടുത്തു : രാജന്‍ ആര്യപ്പള്ളില്‍

Spread the love

അറ്റ്‌ലാന്റാ : 2024 ജൂലൈ 12ന് ഇന്‍ഡ്യാനാപോളിസില്‍ നടന്ന ചര്‍ച്ച് ഓഫ് ഗോഡിന്റെ 79-ാമത് അന്താരാഷ്ട്ര പൊതു സമ്മേളനത്തില്‍, കുവൈറ്റ്, തുര്‍ക്കി, അര്‍മേനിയ എന്നീ രാജ്യങ്ങളിലെ നാഷണല്‍ ഓവര്‍സിയര്‍ ആയി 2014 മുതല്‍ 2024 വരെ പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോ. സിശീല്‍ മാത്യുവിനെ മിഡിലിസ്റ്റ് റീജിയണല്‍ സൂപ്രണ്ടായി നീയമിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ പുതിയതായി ആരംഭിച്ചതാണ് മിഡിലീസ്റ്റ്റീജിണല്‍ സൂപ്രണ്ട് എന്ന പദവി.

വൈറ്റ് നാഷണല്‍ ഓവര്‍സീയര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഡോ. സുശീല്‍ 7 ദേശീയ ഓവര്‍സീയര്‍മാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സഭാ നേതാക്കളേയും, നിലവിലുള്ള സഭകളെയും മിഷന്‍ കേന്ദ്രീകരിച്ച് വികസിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കും.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുള്ള ഒരു മുന്‍ മിലിട്ടറി ഓഫീസര്‍ (മേജര്‍) ആയിരുന്ന ഡോ. സിശീല്‍ 1988-ല്‍ യു.എസ്.എയിലേക്ക് കുടിയേറി ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം നേടുകയും പൊതുസ്വകാര്യ മേഖലകളില്‍ പുരോഗമനപരമായ വിവിധ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. ലീ യൂണിവേഴ്‌സിറ്റി, ഓറല്‍ റോബര്‍ട്ട്‌സ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയയിലെ പാറ്റന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അഡ്ജങ്ക്റ്റ് (Adjunct) പ്രൊഫസറാണ്.

കുവൈറ്റിലെ ചര്‍ച്ച് ഓഫ് ഗോഡ് സെമിനാരിയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നേത്രത്വവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. കൂടാതെ ഗ്വാട്ടിമാലയിലെ എസ്‌സിഇബിഐപിസിഎ (SEBIPCA) യിലെ വിസിറ്റിംഗ് പ്രോഫസറായി വിവിധ മിഷനുകളുടെ കോഴ്‌സുകള്‍ പഠിപ്പിക്കുന്നു.

മതേതര മേഖലയില്‍ നിന്നും ശുശ്രൂഷയില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും നേതൃത്വം നല്‍കുന്നതിന്തന്റെ അറിവും കഴിവുകളും ശുശ്രൂഷയിലെ അനുഭവവും പ്രയോഗിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി.

ഭാര്യ: ഗ്രേസി (ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ ഏ.റ്റി.തൊമസിന്റെ മകള്‍). മക്കള്‍: അലന്‍, ഷെറില്‍, ആന്‍ മാത്യു. കൊച്ചുമകള്‍: ഏലിയാ എന്നിവര്‍ അമേരിക്കയില്‍ ടെക്‌സാസിലെ റൗലറ്റില്‍ താമസിക്കുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *