സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. 2020–-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തി 79 പോയിൻ്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.