പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം

Spread the love

പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുത പദ്ധതികളിൽ സ്വകാര്യ സംരംഭകർക്ക് അവസരം നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായി പദ്ധതികളുടെ പ്രാരംഭ പഠന റിപ്പോർട്ട് ഉണ്ടാക്കുന്നതിനുള്ള കൺസൾട്ടന്റ്മാരുടെ താത്പര്യപത്രം ക്ഷണിച്ചു. വൈദ്യുതി അധികമുള്ള സമയങ്ങളിൽ അതുപയോഗിച്ച് വെള്ളം ഉയരത്തിലുള്ള റിസർവോയറിലേക്ക് പമ്പ് ചെയ്ത് സൂക്ഷിച്ച് പീക്ക് സമയങ്ങളിൽ പവർഹൗസ് പ്രവർത്തിപ്പിച്ച് വൈദ്യതി ഉത്പാദിപ്പിക്കാൻ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യൃത പദ്ധതി (PSP) ഉപകരിക്കും. പീക്ക് സമയങ്ങളിലെ വർദ്ധിച്ച വൈദ്യുതി താരിഫ് പ്രശ്നത്തിലും ഫോസിൽ ഇന്ധനത്തിന്റെ അധിക ആശ്രിതത്തിലുള്ള വൈദ്യുതിയുടെ ആവശ്യകത കുറയ്ക്കുക, സൗരോർജ /കാറ്റാടി ഊർജ്ജശേഷിയുടെ കാര്യക്ഷമമായ ഉപയോഗം, ഗ്രിഡ് പരിപാലനം ഇവയിൽ മുതൽ കൂട്ടാകുന്നതാണ് ഇത്തരം പദ്ധതികൾ.

വലിയ നിക്ഷേപം ആവശ്യമായ സാഹചര്യത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കുന്നതാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ വികസന മാതൃകയിൽ സ്വകാര്യ – സഹകരണ മേഖലകളെ പ്രയോജനപ്പെടുത്തി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുവാനുള്ള സാധ്യതയുണ്ട് എന്ന നിർദ്ദേശം ഇ.എം.സി സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി പദ്ധതി നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ എനർജി മാനേജ്‌മെന്റ് സെന്ററിനെ ചുമതലപ്പെടുത്തി. 2024 ജനുവരി ഒന്നിന് കരട് നയം ഇ.എം.സി സർക്കാരിൽ സമർപ്പിച്ചു.

നിലവിൽ സംരംഭം നടപ്പിൽ വരുത്തുന്നതിന് ഉതകുന്ന, കെഎസ്ഇബി ഡാമുകൾ ഉൾപ്പെടാത്ത പത്തിടത്ത് പദ്ധതി സാധ്യത (മലങ്കര ഡാമിന് സമീപം 2 എണ്ണം, പോത്തുണ്ടി ഡാമിനടുത്ത് 2 എണ്ണം, മംഗലം ഡാമിനടുത്ത് 2 എണ്ണം, ചുള്ളിയാർ മലമ്പുഴ കരാപ്പൂഴ ഡാമുകൾക്കടുത്ത് ഒന്ന് വീതം, മാങ്കുളം ഭാഗത്ത് ഒന്ന് എന്നിങ്ങനെയാണത്) ഇഎംസി കണ്ടെത്തിയിട്ടുണ്ട്. ഇതിനാവശ്യമായ സാധ്യത പഠനം നടത്തുന്നതിനുള്ള താത്പര്യ പത്രമാണ് ഇ. എം. സി ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: keralaenergy.gov.in, ഫോൺ: 0471 2594922, 2594924.

Author

Leave a Reply

Your email address will not be published. Required fields are marked *