കൊച്ചി വണ്ടർല അടിപൊളിമ്പിക്‌സ് മഴക്കാല ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ

Spread the love

കൊച്ചി :  ജൂലായ് 17, 2024: മഴക്കാല മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കൊച്ചി വണ്ടർല സംഘടിപ്പിക്കുന്ന അടിപൊളിമ്പിക്‌സിനു തുടക്കമായി. പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ, വണ്ടർല ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി വണ്ടർല പാർക്ക് മേധാവി രവികുമാർ എം എ എന്നിവർ ചേർന്ന് ചാമ്പ്യൻഷിപ്പ് ദീപശിഖ തെളിയിച്ചതോടെ ആഗസ്ത് 25 വരെ നീണ്ടു നിൽക്കുന്ന മഴക്കാല-അധിഷ്ഠിത മത്സരങ്ങൾക്ക് ആരംഭം കുറിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ധ്യാൻ ശ്രീനിവാസനും വണ്ടർല ഉദ്യോഗസ്ഥരും വിവിധ ഗെയിമുകളിൽ ആവേശത്തോടെ പങ്കെടുത്ത് മത്സരിച്ചതും സന്ദർശകർക്ക് കൗതുകമേറിയ അനുഭവമായി. ആവേശകരവും രസകരവുമായ നിരവധി ടാസ്‌ക്കുകളുടെ ഒരു പരമ്പരയാണ് അടിപൊളിമ്പിക്‌സ്. എല്ലാ ബുധൻ, ശനി, ഞായർ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകൾ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ വരെ തുടരും. ആവേശവും മത്സരവും സൗഹൃദവും നിറഞ്ഞ മത്സരങ്ങളിലേയ്ക്ക് പ്രായഭേദമന്യേ ഏവരെയും ഒരുമിച്ച് കൊണ്ടുവരുന്ന അവിസ്മരണീയ അനുഭവമായാണ് അടിപൊളിമ്പിക്‌സ ഒരുക്കിയിട്ടുള്ളത്.

അടിപൊളിമ്പിക്‌സിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുള്ള ഗെയിമുകൾ ഇവയാണ്:
1. അക്വാമാൻ ചലഞ്ച്: വാട്ടർ സോർബിംഗ്, റാപ്പിഡ് റിവർ റേസ്, വേവ്
പൂൾ റിലേ തുടങ്ങിയവ ഉൾപ്പെടുന്ന സമയാധിഷ്ഠിത ജല മത്സരങ്ങൾ.
2. വണ്ടർല ഡെവിൾസ് സർക്യൂട്ട്: ടീം വർക്കും ശാരീരിക ക്ഷമതയും
പരീക്ഷിക്കുന്ന ഈ വിഭാഗത്തിൽ റീക്കോയിൽ, മാവെറിക്ക്,
ഇക്വിനോക്‌സ് എന്നീ റൈഡുകളാണ് വണ്ടർല ഒരുക്കിയിട്ടുള്ളത്. ഒപ്പം,
തെന്നുന്ന പ്രതലത്തിൽ ഒറ്റക്കാലിലും രണ്ടുകാലിലും ചാടിയുള്ള കളികൾ,
പുൾ ദ റഗ്, മിനി ട്രെഷർ ഹണ്ട് തുടങ്ങിയ സമയാധിഷ്ഠിത
മത്സരങ്ങളും ഉൾപ്പെടും.
3. മെഗാ ഫുഡി മത്സരം: ഒരു മിനിറ്റിൽ എത്ര ആഹാരം കഴിക്കാനാകും
എന്ന് പരീക്ഷിക്കുന്ന മത്സരം. മത്സരാർത്ഥികളുടെ വിശപ്പും, ആഹാരം
കഴിക്കുമ്പോളുള്ള വേഗതയും, വിജയ തന്ത്രവും ഒക്കെ പരീക്ഷണ
വിധേയമാകും ഈ സമയാധിഷ്ഠിത മത്സരത്തിൽ.

ഗ്രാൻഡ് ഫിനാലെ സമ്മാനങ്ങൾ:
* അക്വാ മാൻ ചലഞ്ച് വിജയിക്ക് പ്രീമിയം 350 സിസി ബൈക്ക്.
* ഡെവിൾസ് സർക്യൂട്ട് വിജയിക്കുന്ന ടീമിന് 70,000 രൂപ മൂല്യമുള്ള
ട്രാവൽ വൗച്ചറുകൾ.
* അക്വാ മാൻ ചലഞ്ച് 2 മുതൽ 5 വരെ സ്ഥാനം നേടുന്നവർക്ക് 30,000
രൂപ വിലവരുന്ന ഇ-മോട്ടോറാഡ് ഇലക്ട്രിക് സൈക്കിളുകൾ.
* ഡെവിൾസ് സർക്യൂട്ട് 2 മുതൽ 5 വരെ സ്ഥാനം നേടുന്നവർക്ക്
വണ്ടർല റിസോർട്ടിൽ 1 രാത്രിയും 2 ദിവസവും സൗജന്യ താമസം.
* മെഗാ ഫുഡി മത്സരം ടൂർണമെന്റ് വിജയിക്ക് 30,000 രൂപ വില
വരുന്ന ഇലക്ട്രിക് സൈക്കിൾ.

ഇവയ്ക്കു പുറമെ, പ്രതിദിന സമ്മാനങ്ങളായി പ്രീമിയം വാച്ചുകളും ജനപ്രിയ റെസ്റ്റോറന്റുകളിലും ഡൈനിംഗ് ഔട്ട്ലെറ്റുകളിലും ഉപയോഗിക്കാവുന്ന ഡൈനിംഗ് വൗച്ചറുകളും നൽകും. ”വണ്ടർല അടിപൊളിമ്പിക്‌സ് കേവലം ഗെയിമുകളുടെ പരമ്പര മാത്രമല്ല, മഴക്കാലത്തിന്റെ മിഴിവാർന്ന ആഘോഷം കൂടിയാണ്. കുടുംബ സഹിതവും, കൂട്ടുകാരൊന്നിച്ചും ആനന്ദകരവും സാഹസികവുമായ ഉദാത്ത നിമിഷങ്ങൾക്ക് അരങ്ങൊരുക്കുന്ന അടിപൊളിമ്പിക്‌സ് കൊച്ചി വണ്ടർല സന്ദർശകർക്കായി ഒരുക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മൺസൂൺ കാലത്തിന്റെ മാസ്മരികത ആഘോഷമാക്കാൻ ഏവർക്കും അവസരമുണ്ടാക്കുക എന്നതാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ള രസകരവും ആവേശകരവുമായ മത്സരങ്ങളുടെ ലക്ഷ്യം. ഈ മത്സരങ്ങളിൽ പങ്കെടുക്കുക വഴി ഓർമ്മകളുടെ ശേഖരത്തിൽ അതുല്യമായ അനുഭവങ്ങൾ കോർത്തിണക്കാൻ അതിഥികൾക്ക് സാധ്യമാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ, വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.”
“വണ്ടർലയുടെ അടിപൊളിമ്പിക്‌സിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ തികച്ചും ആവേശത്തിലാണ്! കുട്ടിക്കാലത്ത് വണ്ടർല
സന്ദർശിച്ചപ്പോളുണ്ടായ സാഹസിക നിമിഷങ്ങളെ ഓർമ്മപ്പെടുത്തുന്ന വിധത്തിലുള്ളതാണ് വിനോദത്തിന്റെയും ടീം വർക്കിന്റെയും മഹത്തായ ആഘോഷമായ ഈ പരിപാടി. രസകരമായ റൈഡുകളും ആനന്ദകരമായ അനുഭവങ്ങളും തേടി സുഹൃത്തുക്കളുമൊത്ത് ഞാൻ എത്തിയിട്ടുള്ളത് വണ്ടർലയിലാണ്. ഈ മഴക്കാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന ഏവരുടെയും സന്തോഷവും ആവേശവും കാണാനുള്ള ഉത്സാഹത്തിലാണ് ഞാൻ” അടിപൊളിമ്പിക്‌സിനു തുടക്കമിട്ട പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ധ്യാൻ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

ശാരീരിക ക്ഷമതയും ടീം വർക്കും ഒത്തുചേരലും ആഘോഷമാക്കുന്ന അടിപൊളിമ്പിക്‌സിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു. കൊച്ചി വണ്ടർലയിൽ സന്ദർശകരെ കാത്തിരിക്കുന്ന സമ്മാനങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും സ്വന്തമാക്കൂ.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *