കൊച്ചി : 2047 ഓടെ രാജ്യത്തെ എല്ലാവർക്കും ജീവൻ സുരക്ഷാ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് എല്‍ഐസി. ബാങ്കാഷ്വറന്‍സ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി എൽ ഐ സി ധാരണയിലെത്തിയിട്ടുള്ളത്. ഇതുപ്രകാരം ബാങ്കിന്റെ ഒരു കോടിയിലധികം ഉപഭോക്താക്കള്‍ക്ക് ബാങ്ക് വഴി തന്നെ എല്‍ഐസി പോളിസികള്‍ വാങ്ങാന്‍ സാധിക്കും.
ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സംവിധാനം പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റ വെബ്‌സൈറ്റിലൂടെ എല്‍ഐസ് പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാനാവും. എല്‍ഐസിയുടെ 3600-ലധികം ശാഖകളുടെയും സാറ്റലൈറ്റ് ഓഫീസുകളുടെയും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 1000-ലധികം ശാഖകളുടെയും സംയോജിതമായ പ്രവര്‍ത്തനം 2047-ഓടെ എല്ലാവര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായകരമാകും.
എല്‍ഐസിയുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഈ പങ്കാളിത്തത്തിലൂടെ എളുപ്പം കഴിയുമെന്ന് എല്‍ഐസി എംഡി ആര്‍. ദൊരൈസ്വാമി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായിട്ടുള്ള ആന്വിറ്റി, യുലിപ്, സേവിംഗ്‌സ്, ടേം ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ എല്‍ഐസി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
Athulya K R