കൊച്ചി: ജൂലൈ 20, 21 തീയതികളിൽ നടക്കുന്ന പ്രൈം ഡേയിൽ ആമസോൺ ബിസിനസ് ഉപഭോക്താക്കൾക്കും മികച്ച ഡീലുകളും ഓഫറുകളും പ്രഖ്യാപിച്ച് ആമസോൺ. ലാപ്‌ടോപ്പുകൾ, അപ്ലയൻസുകൾ, ടാബ്‌ലെറ്റുകൾ, ഓഫീസ് സ്റ്റേഷനറികൾ, ടൂളുകൾ എന്നിവപോലുള്ളവയുടെ മൾട്ടി-യൂണിറ്റ് പർച്ചേസുകൾക്ക് വലിയ ഇളവുകൾ ലഭ്യമാണ്. കൂടാതെ, ആമസോൺ ബിസിനസ് ഉപഭോക്താക്കൾക്ക് പ്രൈം ഡേ വേളയിൽ അവരുടെ 3 പർച്ചേസുകൾക്ക് ഓരോ ഓർഡറിനും 9,999 രൂപ വരെ ബോണസ് ക്യാഷ്ബാക്ക് സഹിതം നിരവധി ഉൽപ്പന്നങ്ങളും റിവാർഡ് പോയിന്‍റുകളും നേടാൻ അവസരമുണ്ട്.
ജൂലൈ 20 വെളുപ്പിന് 12 മണിക്ക് ആരംഭിച്ച് ജൂലൈ 21 രാത്രി 11:59 വരെ തുടരുന്ന പ്രൈം ഡേ സെയിലിൽ പ്രൈം അംഗങ്ങൾക്ക് സ്‌മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, ആമസോൺ ഡിവൈസുകൾ, ഫാഷൻ, ബ്യൂട്ടി, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയിലെല്ലാം ഇളവുകൾ നേടാം. കൂടാതെ, പ്രൈം ഡേ സമയത്ത് വിവിധ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇഎംഐ ട്രാൻസാക്ഷനുകൾ എന്നിവയിൽ 10% സേവിംഗ്‌സും നേടാം.