തിരുവനന്തപുരം : ഈ മാസം 20, 21 തീയതികളിലായി നടത്തുന്ന ആമസോണ്‍ പ്രൈം ഡേയില്‍ മികച്ച ഓഫറുകളുമായി ആമസോണ്‍ പേ. പ്രൈം ഡേയില്‍ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം ഡേ വേളയില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് പ്രൈം അംഗത്വത്തോടെ 2,750 രൂപ വരെയോ അല്ലെങ്കില്‍ പ്രൈം ഇല്ലാതെ 2000 രൂപ വരെയോ വെല്‍ക്കം ബോണസ് നേടാം. ആമസോണ്‍ പ്രൈം ഡേയില്‍ ആമസോണ്‍ പേ ഉപയോഗിച്ചുള്ള ഊബര്‍ റൈഡ് പേയ്‌മെന്റിന് 5% ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ട്രാവല്‍ ഡീലുകള്‍, ബില്ലുകള്‍ അടയ്ക്കുമ്പോള്‍ ക്യാഷ്ബാക്ക് ഉള്‍പ്പെടെ നിരവധി ഓഫറുകളാണ് ആമസോണ്‍ പേ ഒരുക്കിയിട്ടുള്ളത്.
Aishwarya