ആർട്‌സ് കോളേജ് ശതാബ്ദി ആഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ് ശതാബ്ദി ആഘോഷ പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായാണ് നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞടുക്കാനും വിദ്യാർത്ഥിക്ക് സാധിക്കുന്നു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സർവകലാശാലകളിൽ ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം വ്യവസായ, തൊഴിൽ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി. ആദ്യ ജൻ എ ഐ കോൺക്ലേവ് സംസ്ഥാന സർക്കാർ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയർ ബസ് തുടങ്ങിയ വിവിധ കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. നൂതന സംരംഭങ്ങൾ പ്രാവർത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാർട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം നേടും.

Author

Leave a Reply

Your email address will not be published. Required fields are marked *