സംസ്‌കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഫുട്ബോൾ, അത്‍ലറ്റിക്സ് സ്പെഷ്യലൈസേഷനുകളിലാണ് ഓരോ ഒഴിവുകളുളളത്. താല്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24ന് രാവിലെ 11ന് കായിക വിദ്യാഭ്യാസ വിഭാഗം മേധാവി മുമ്പാകെ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്‌കൃത സർവ്വകലാശാലഃ പരീക്ഷകൾ ഒക്ടോബർ 7ന് തുടങ്ങും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താൽക്കാലിക പരീക്ഷ കലണ്ടർ (2024 ഒക്ടോബർ സെഷൻ) പ്രസിദ്ധീകരിച്ചു. വിവിധ ബിരുദ ബിരുദാനന്തര, പി ജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. ഓൺലൈനായി പരീക്ഷ ഫീസുകൾ അടക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. ഫൈനോടെ ഓഗസ്റ്റ് 27 വരെയും സൂപ്പർ ഫൈനോടെ ഓഗസ്റ്റ് 31 വരെയും പരീക്ഷ ഫീസുകൾ അടയ്ക്കാമെന്ന് സർവ്വകലാശാല അറിയിച്ചു.

 

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

സംസ്‌കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ, സംസ്‌കൃത സർവ്വകലാശാല പരീക്ഷകൾ ഒക്ടോബർ 7ന് തുടങ്ങും.

Author

Leave a Reply

Your email address will not be published. Required fields are marked *