താനൂരില്‍ ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്. ദേശീയ പാത യാഥാര്‍ത്ഥ്യമാകാതിരുന്ന കാലത്താണ് തീരദേശ ഹൈവെയും ഹില്‍ ഹൈവെയും പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത തീരദേശ ഹൈവെയ്ക്ക് തുല്യമാണ്. അതിനാല്‍ പുതിയൊരു ഹൈവെയുടെ ആവശ്യമില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്തുകൂടി ഇനിയുമൊരു ഹൈവെ സാധ്യമല്ല.
മലപ്പുറം ജില്ലയില്‍ ഉണ്ണിയാല്‍ മുതല്‍ ബുഹാള്‍ വരെ 12 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി 9.46 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വകയിരുത്തിയത് വെറും 41.54 കോടി രൂപയാണ്. അതായത് വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ട പരിഹാരം 1.75 ലക്ഷം രൂപ മാത്രം. എന്നിട്ടും ദേശീയ പാതയ്ക്ക് കിട്ടിയതു പോലെ കോമ്പന്‍സേഷന്‍ കിട്ടുമെന്ന പ്രലോഭനമാണ് തീരദേശ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.
തീര സംരക്ഷണമാണ് അടിയന്തിരമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇന്ധനത്തിന്റെ വില വര്‍ധനവ് ഉള്‍പ്പെടെയുള്ളവ പരിഹരിക്കണം. മുതലപ്പൊഴിയാല്‍ മനുഷ്യ സാധ്യമായത് എല്ലാം ചെയ്‌തെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്‍ കടല്‍ കണ്ടത് തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നപ്പോഴാണ്. അതുതന്നെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. ദേശീയ ജലപാത പൂര്‍ത്തിയാക്കത്ത് എന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഡി.പി.ആര്‍ പോലും ഇല്ലാത്ത ഒരു പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുപ്പ് നടത്തുന്നത് എന്ത് വികസനമാണ്?
ദേശീയപാതയിലെ മണ്ണിടിച്ചില്‍: കര്‍ണാടക ഉപമുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു
കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള രാക്ഷാപ്രവര്‍ത്തനം ധൃതഗതിയില്‍ നടക്കുന്നുണ്ട്. ഇക്കാര്യം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നേരിട്ട് സംസാരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡി.കെ ശിവകുമാര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും ആധുനിക ഉപകരണങ്ങള്‍ സ്ഥലത്ത് എത്തിക്കാനാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.