എം.ടെക് സ്‌പോൺസേർഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

Spread the love

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനീയറിംഗ് കോളേജ്, എറണാകുളം, കോളേജ് ഓഫ് എൻജിനീയറിംഗ്, കല്ലൂപ്പാറ എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്‌സുകളിലെ (2024-25) സ്‌പോൺസേർഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 31 വൈകിട്ട് 4 മണിവരെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in, കോളേജ് വെബ്‌സൈറ്റിലും 8547005000 എന്ന ഫോൺ നമ്പരിലും ലഭ്യമാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *