സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Spread the love

ഏകദേശം 12000 ത്തിലധികമാളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ വകുപ്പ് ആശങ്കപ്പെടേണ്ടതില്ല എന്ന വാക്കിൽ ഉറച്ചുനിൽക്കുമ്പോഴാണ് വലിയ തോതിൽ ഡെങ്കിപനിയും കോളറയും മഞ്ഞപ്പിത്തവും പടർന്നു പിടിക്കുന്നത്.
വകുപ്പ് മന്ത്രി പ്രസ്താവനകൾ ഒഴിവാക്കി പരിഹാര നടപടികൾക്ക് പോംവഴി കണ്ടെത്തണം. ഇത്രയും അനാസ്ഥയോടെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് കേരള ചരിത്രത്തിലാദ്യമാണ്. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായി.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് കേരളം ഇന്നനുഭവിക്കുന്നത്. ഇതിന്റെ പേരിലാണ് തിരുവനന്തപരം ആമയിഴഞ്ചൻ തോട്ടിൽ ജോയിയുടെ മരണം കേരളം കണ്ടത്. തിരുവനന്തപുരത്ത് കോളറ വ്യാപനം തുടരുകയാണ്. എലിപനി പടർന്നു പിടിക്കുന്നു. കോഴിക്കോട് വടകര മേമുണ്ട ഹയർ സെക്കന്ററി സ്കുളിൽ 25 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഡെങ്കിപനി ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കും പനി ബാധിച്ചു വരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലയെന്ന് ആക്ഷേപം അവർ പങ്കു വയ്ക്കുന്നു. മലപ്പുറത്ത് 15 വയസുളള കുട്ടിക്ക് നിപ ബാധിച്ചതായി അറിയുന്നു.

എന്ത് കേട്ടാലും ഞാനൊന്നും അറിഞ്ഞില്ലായെന്ന മുഖ്യമന്ത്രിയുടെ അനങ്ങാപാറ നയം വെടിഞ്ഞ് വിഷയത്തിൽ ഗൗരവ്വമായി ഇടപെടണം. യുദ്ധകാലടിസ്ഥാനത്തിൽ പനി വ്യാപനം തടയാൻ സത്വര നടപടികൾ സ്വീകരിക്കണം.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിൽ ഇനി ഒരാളുടെ പോലും ജീവൻ നഷ്ടപ്പെട്ടു പോകരുതെന്ന് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *