ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഫിലോസഫി വിഭാഗം പ്രഭാഷണം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള തിയോസഫിക്കൽ സൊസൈറ്റിയുടെ അഡയാർ ലൈബ്രറി ഡയറക്ടർ ഡോ. രാധ രഘുനാഥ് പ്രഭാഷണം നിർവ്വഹിച്ചു. “ശ്രീശങ്കരൻ: വ്യാഖ്യാനരീതിശാസ്ത്രത്തിന്റെ ആദ്യമാതൃക” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. ശ്രീകല എം. നായർ ആദ്ധ്യക്ഷയായിരുന്നു. പി. ജെ. സണ്ണി, ഡോ. ഉണ്ണികൃഷ്ണൻ പി. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഫിലോസഫി വിഭാഗം കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൽ ചെന്നൈ ആസ്ഥാനമായുള്ള തിയോസഫിക്കൽ സൊസൈറ്റിയുടെ അഡയാർ ലൈബ്രറി ഡയറക്ടർ ഡോ. രാധ രഘുനാഥ് പ്രഭാഷണം നടത്തുന്നു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075