ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗവർണർ നിർവഹിക്കും

Spread the love

ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രത്തിന്റെയും തുടർന്ന് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും ജൂലൈ 25ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും . ജീവകാരുണ്യ

പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനശ്രീ മിഷൻ ചെയർമാനും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ ഉദ്ഘാടനം ചെയ്യും. ജനശ്രീ മിഷൻ ജനറൽ സെക്രട്ടറി ബി എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും. മുൻമന്ത്രി കെസി ജോസഫ്,ഡോ. മറിയാമ്മ ഉമ്മൻചാണ്ടി,ഡിസിസി പ്രസിഡന്റ് പാലോട് രവി, എം ആർ തമ്പാൻ ,വിതുര ശശി തുടങ്ങിയവർ പ്രസംഗിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *