2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ പ്രകടനം.
· കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം (ജിഡിപിഐ)2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 76.88 ബില്യണായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ സമാന കാലയളവില്‍ 63.87 ബില്യണായിരുന്നു. 20.4 ശതമാനം വളര്‍ച്ച. ഇന്‍ഡസ്ട്രി വളര്‍ച്ചയേക്കാള്‍ 13 ശതമാനം കൂടുതലാണിത്. ആരോഗ്യ, കാര്‍ഷി ഇന്‍ഷുറന്‍സുകള്‍ ഒഴികെയുള്ളവയില്‍ കമ്പനിയുടെ ജിഡിപിഐ വളര്‍ച്ച 19.7 ശതമാനമായി. ഇന്‍ഡസ്ട്രിയിലെ വളര്‍ച്ച 14.8 ശതമാനം മാത്രമാണ്.
· സംയോജിത അനുപാതം 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 102.3 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഇത് 103.8 ശതമാനമായിരുന്നു.
· നികുതിക്ക് മുമ്പുള്ള ലാഭം(പിബിടി) 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 5.20 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 48.8 ശതമാനം വര്‍ധിച്ച് 7.74 ബില്യണിലെത്തി.
മൂലധന നേട്ടമാകട്ടെ 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 1.23 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 2.84 ബില്യണായി.
· തത്ഫലമായി നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 3.90 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 48.7 ശതമാനം വര്‍ധിച്ച് 5.80 ബില്യണിലെത്തി.
· ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനമാകട്ടെ (ആര്‍ഒഎഇ) 2024 ജൂണ്‍ 30ലെ 14.7ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 19.1 ശതമാനമായി.
· 2024 ജൂണ്‍ 30ലെ കണക്കനുസരിച്ച് സോള്‍വന്‍സി അനുപാതം 2.56X ആയിരുന്നു. 2024 മാര്‍ച്ചിലാകട്ടെ 2.62Xഉം. മിനിമം റെഗുലേറ്ററി ആവശ്യകതയായ 1.50X നേക്കാള്‍ കൂടുതലായിരുന്നു.
SUCHITRA AYARE