തൃശൂർ : ഇസാഫ് ഫൗണ്ടേഷനും സ്മേരാ ഫൗണ്ടേഷനും ചേർന്ന് ഹോസ്പിറ്റാലിറ്റി ട്രെയിനിങ്ങിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മേരാ സാത്തിയ സ്കിൽ സെന്ററിലാണ് പ്രസ്തുത പ്രോഗ്രാമിന്റെ പരിശീലനം നടത്തുന്നത്. സ്റ്റാർ ഹോട്ടലുകളിലെ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, ഫുഡ് ആന്റ് ബീവറേജസ് സർവീസ് എന്നീ മേഖലകളിലേക്കാണ് കോഴ്‌സുകൾ നൽകുന്നത്. രണ്ടു മാസത്തെ തീയറി ക്ലാസും മൂന്ന് മാസത്തെ ട്രെയിനിങുമായി ആകെ 5 മാസമാണ് കോഴ്സ് കാലാവധി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 18നും 23നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർ പത്താം ക്ലാസ്/ പ്ലസ് ടു പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9778175332, 7994483300. വെബ്സൈറ്റ് www.smerafoundation.org
Ajith V Raveendran