സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ/ഫെലോ ഒഴിവ്

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എസ് എസ് യു എസ് സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ/ഫെലോ ഒഴിവിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യു നടത്തുന്നു. ഒരു വർഷത്തേയ്ക്കുളള കരാർ നിയമനമാണ്. ശമ്പളംഃ പ്രതിമാസം 50,000/-രൂപ. ജൂലൈ 30ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് വാക്ക് – ഇൻ – ഇന്റർവ്യൂ നടക്കുക. യോഗ്യതഃ ഇംഗ്ലീഷ് ഹ്യുമാനിറ്റീസ്/സോഷ്ൽ സയൻസ് ഡിസിപ്ലിനുകളിൽ ഇംഗ്ലീഷ് ഭാഷ അധ്യാപനം, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, കോംപോസിഷൻ ആൻഡ് റിട്ടറിക് സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും പിഎച്ച്. ഡി. നേടിയവർക്ക് മുൻഗണന ലഭിക്കും. സർവ്വകലാശാലതലത്തിൽ ഫാക്കൽറ്റി അംഗമായും കോഴ്സ് രൂപീകരണത്തിലും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ജോലിപരിചയമുണ്ടായിരിക്കണം. അക്കാദമിക് റൈറ്റിംഗിലും കമ്പ്യൂട്ടറിലും കഴിവും പരിജ്ഞാനവും ഓൺലൈൻ കോഴ്സ് ഡെവലപ്മെന്റും മാനേജ്മെന്റും അറിഞ്ഞിരിക്കണം. റൈറ്റിംഗ് സെന്ററുകൾ/കൺസൾട്ടൻസികളിലുളള മുൻപരിചയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോഴ്സുകൾ രൂപീകരിച്ചുളള പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് – ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *