സാമ്പത്തികരംഗത്തെ ഏകീകരണം തുടർന്നുകൊണ്ട് ധനക്കമ്മിയിൽ കുറവുവരുത്താനുള്ള നടപടികളിൽ പുരോഗതി കൈവരിക്കുക, വളർച്ച സുസ്ഥിരമാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, ഭവനനിർമ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന വികസന മേഖലയിലെ സൗകര്യങ്ങൾക്കായി പണം വിനിയോഗിക്കുക, ഉപഭോഗം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ചു പ്രധാന മേഖലകളിലാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങളെ മികച്ച രീതിയിൽ തുലനം ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ് .
Athulya K R