ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

Spread the love

ജനശ്രീ സുസ്ഥിര വികസന മിഷന്റെ നേതൃത്വത്തിലുള്ള ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രത്തിന്റെയും തുടര്‍ന്ന് നടക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ നടന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു.കേരളം കണ്ട മികച്ച ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ദയയും സഹാനുഭൂതിയുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി.ഏത് സാധാരണക്കാരനും പരാതിയുമായി ഏതുസമയത്തും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ എത്താമായിരുന്നു.ജനങ്ങള്‍ക്കൊപ്പം അവര്‍ക്കായി ജീവിച്ച അദ്ദേഹം അവരുടെ വേദന സ്വന്തം വേദനയായി കണ്ടുയെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജനശ്രീ മിഷന്‍ ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്തു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോട് കാണിച്ച ക്രൂരതയ്ക്ക് അനീതിക്കും മാപ്പുപറയുകയാണ് വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. വിമര്‍ശനത്തിലും അധിക്ഷേപത്തിലും തളരാതെ തന്റെ ദൗത്യത്തില്‍ മനസര്‍പ്പിച്ചു മുന്നോട്ടുപോയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ക്രൂരമായിട്ടാണ് ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ടത്.രാഷ്ട്രീയത്തിലെ ഈ അധമ സംസ്‌കാരത്തിന് മാറ്റം ഉണ്ടാകണമെന്നും ഹസ്സന്‍ പറഞ്ഞു.

ജനശ്രീ മിഷന്‍ ജനറല്‍ സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍മന്ത്രി കെസി ജോസഫ്,മറിയാമ്മ ഉമ്മന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, എം ആര്‍ തമ്പാന്‍ ,വിതുര ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *