സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചിരിക്കുന്ന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ സംസ്ഥാന തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കാന്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന സമിതി തീരുമാനിച്ചു.
പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചും അനുവദിച്ച ഫണ്ടുകള്‍ പോലും ട്രഷറി നിയന്ത്രണങ്ങളിലൂടെ നല്‍കാതിരിക്കുകയും ആണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ സ്പ്പില്‍ ഓവര്‍ ആയി അനുവദിക്കുന്ന പദ്ധതികളുടെ പണവും ക്യൂ ലിസ്റ്റില്‍പ്പെട്ടുപോയ ബില്ലുകളുടെ പെയ്‌മെന്റും പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ വെട്ടി കുറച്ചു നല്‍കാനുള്ള ഉത്തരവ് അംഗീകരിക്കാന്‍ സാധ്യമല്ല എന്ന് യോഗം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ ഈ വര്‍ഷം സ്പില്ലോവറായി പൂര്‍ത്തീകരിക്കാന്‍ ഉത്തരവ് നല്‍കുമ്പോള്‍ അതിനാവശ്യമായ പണം സ്‌പെഷ്യല്‍ ഫണ്ട് ആയി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭവനരഹിതരായവര്‍ക്ക് വിവിധ വകുപ്പുകളിലൂടെ നല്‍കിയിരുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ ലൈഫ് പദ്ധതി ആവിഷ്‌കരിച്ചതിലൂടെ പൂര്‍ണമായി അട്ടിമറിച്ചിരിക്കുകയാണ്. നാല് ലക്ഷം അപേക്ഷകര്‍ ലൈഫില്‍ വീടിനുവേണ്ടി കാത്തിരിക്കുന്നു. പുതിയ ഒരു അപേക്ഷയും സ്വീകരിക്കുന്നില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലപാടുകള്‍ക്ക് എതിരെയും സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങള്‍ക്ക് യോഗം രൂപം നല്‍കി.
തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന ചെയര്‍മാന്‍ എം മുരളി എക്‌സ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ യോഗം ഉദ്ഘാടനം ചെയ്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ മുന്‍എം പി, കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം, രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം ലിജു, എന്‍ വേണുഗോപാല്‍, ദേശീയ കണ്‍വീനര്‍മാരായ ഡി.ഗീതാകൃഷ്ണന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസ്ഥാന സമിതി അംഗങ്ങളായ പി ടി മാത്യു, അഡ്വ.ടി.ഒ.മോഹന്‍, ബാസില്‍ പോള്‍, ഉല്ലാസ് തോമസ്, മനോജ് കൂവേരി, എം.ഒ.ജോണ്‍, രാജു കട്ടക്കയം, സജി കോട്ടയ്ക്കാട്ട്, മനോജ് മൂത്തേടന്‍, എ.കെ.അബ്ദുറഹ്‌മാന്‍, എസ് സുഭാഷ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, വി.കെ രാമചന്ദ്രന്‍, ചെറാശ്ശേരില്‍ പത്മകുമാര്‍, അഡ്വ. എസ്.ആര്‍ രവി നായര്‍, ടി.വി.ഉദയഭാനു, ടോമി ജോണ്‍, അജിത് കുമാര്‍.എസ്, ബാബുരാജ്.യു.വി, എം.ജി.ബിജു, ഡോ.ജെ.ബി.രാജന്‍, എം.എം.ഷാഫി, പി.കെ.ചന്ദ്രശേഖരന്‍ നായര്‍, കോശി.എം.കോശി, സിന്റാ ജേക്കബ് , കെ.ബി.മുഹമ്മദ് കുട്ടി മാസ്റ്റര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, അഡ്വ.ആന്റണി കുരീത്ര, സുരേഷ് രാമനാമഠം, ആനാട് ജയന്‍, കെ.ആര്‍.ജയകുമാര്‍, എ.കെ.ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.