ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

Spread the love

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. സപ്ലൈ കോഡ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്.
1. ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നൽകേണ്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ വഴി നിർബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുമൂലം ലൈസൻസിയുടെ ഓഫീസിൽ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സർവ്വീസ് കണക്ഷൻ, റീകണക്ഷൻ, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോൺട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങൾ മുതലായ സേവനങ്ങൾ ഓൺലൈനായി തന്നെ ചെയ്യാവുന്നതാണ്. തന്മൂലം നടപടികൾ സുതാര്യമാകുകയും നടപടിക്രമങ്ങളുടെ വേഗത വർദ്ധിക്കുകയും ചെയ്യും. മാത്രമല്ല അപേക്ഷകളുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ലൈസൻസിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും, കൺസ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉപഭോക്താവ് അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകവും, ദുർഘട്രപ്രദേശങ്ങളിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നൽകണമെന്ന് കരടിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.

Author

Leave a Reply

Your email address will not be published. Required fields are marked *