യുകെയിലെ സോഷ്യൽ മീഡിയ താരങ്ങൾ ആദ്യമായ് ഒത്തു കൂടി

Spread the love

യുകെ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആദ്യത്തെ മീറ്റപ്പ് സംഘടിപ്പിച്ചു. ജൂലൈ 27ന് ഷെഫീൽഡ് ഗ്രാൻഡ് കേരളയിൽ വച്ച് നടന്ന പരിപാടി യുകെ എംസിസി യിലെ ഷാജു ആന്റു സ്വാഗതം ചെയ്തു ഗ്രാൻഡ് കേരള ഡയറക്ടർ ബേസില്‍, ആന്‍സി, യുകെഎംസിസി ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ,വീശിഷ്ട അഥിതിയും ക്രിയേറ്ററും ബി.ബി.സി പനോരമ റിപ്പോർട്ടറുമായ ബാലകൃഷ്ണൻ ബാലഗോപാലിന്റെയും സാന്നിധ്യത്തിൽ ദീപം തെളിയിച്ചാണ് ഉദ്ഘടാനം നിർവഹിച്ചത്.
ഉൽഘാടന പ്രസംഗത്തിൽ
“ജേർണലിസം മീഡിയ ആൻഡ് ടെക്‌നോളജി ട്രെൻഡുകളും പ്രവചനങ്ങളും 2024” എന്ന ഡിജിറ്റൽ വാർത്താ പ്രോജക്റ്റിനെ അടിസ്ഥാനമാക്കി 2024-ലും അതിനുശേഷവും മാധ്യമമേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ എന്തൊക്കെയാണെന്നും യുകെയിൽ പത്രപ്രവർത്തകനായിരുന്ന കാലത്തെ പ്രധാന നേട്ടങ്ങളെക്കുറിച്ചും ബാലഗോപാൽ സംസാരിച്ചു. ഒരു കണ്ടന്റ് ക്രിയേറ്റർ മറ്റ് ജോലി തിരക്കുകൾക്കിടയിലും പാഷനെ മുറുകെ പിടിക്കുകയും അതിനായി കഠിനധ്വാനം ചെയ്യുകയും അതിൽ ധാർമികത നില നിർത്തുകയും ചെയ്താൽ തീർച്ചയായും വിജയം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കൂട്ടായ്മയിലേക്ക് കടന്ന് വരുന്നവർക്ക് പ്രചോദനവും പിന്തുണയും നൽകി ഒരു കുടുംബത്തെ പോലെ കൊണ്ടുപോകുമെന്നും അവർക്ക് വരുമാന സത്രോതസ്സിലേക്കുള്ള കൂടുതൽ അവസരങ്ങലേക്കുള്ള വഴി തെളിക്കുമെന്നും ജിത്തു സെബാസ്റ്റ്യൻ പറഞ്ഞു.
യുകെയിലെ നാനാ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന കൂടുതൽ സോഷ്യൽ മീഡിയ താരങ്ങളെ ഒരുമിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഇനിയും ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കാനാകുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു .
യുകെഎംസിസിയിലെ മിസ്ന ഷെഫീഖും, അമലും പങ്കെടുക്കുത്തവരെ അഭിവാദ്യം ചെയ്യുകയും രജിസ്ട്രേഷനിൽ സഹായിക്കുകയും ചെയ്തു,
ചാനൽ ഒപ്ടിമൈസേഷൻ, ഹാക്ക് ചെയ്ത ചാനൽ വീണ്ടെടുക്കൽ, തമ്പ്നെയിൽ, പോസ്റ്റർ നിർമ്മാണം,സ്കെച്ചിങ്ങ് എന്നിവയെ കുറിച്ച് സ്റ്റെഫിൻ,ടിന്റോ, ജോഫി, ഇമ്‌ന എന്നിവർ സംസാരിച്ചു.ചോദ്യോത്തര സെഷനുശേഷം നടന്ന വലിയ കേക്ക് മുറിക്കൽ പരിപാടിയെ ഉന്നതിയിലെത്തിച്ചു.
സോഷ്യൽ മീഡിയയിലെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ നൂറോളം പേർ അണിനിരന്നു.
ഗ്രാൻഡ് കേരള റെസ്റ്റോറൻ്റിൽ നിന്നുള്ള ഉച്ചഭക്ഷണവും തുടർന്ന് ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള ഡി.ജെ പ്രോഗ്രാമും പരിപാടിയുടെ മാറ്റ് കൂട്ടി
ധന്യ പരിപാടിയിലെ മുഖ്യ അവതരികയായിരുന്നു.അബീസ്,നന്ദന എന്നിവർ പങ്കെടുത്തവരോടുള്ള നന്ദി പ്രകാശിപ്പിച്ചു.

Jithu Sebastian
Director
UK Malayali Content Creators (UKMCC)

Author

Leave a Reply

Your email address will not be published. Required fields are marked *