ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 19 ാം തീയതി വെള്ളിയാഴ്ച തിരുനാള്‍ കൊടി കയറ്റുകയും ജൂലൈ 28 ാം തീയതി ഞായറാഴ്ച ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ വിശുദ്ധ ബലിയോടു കൂടി 10 ദിവസം നീണ്ടു നിന്ന 2024 ലെ ഇടവക തിരുനാള്‍ സമാപനം കുറിച്ചു.
തിരുനാളിന്റെ ആദ്യ ദിവസമായ ജൂലൈ 19ാം തീയതി വെള്ളിയാഴ്ച ഷിക്കാഗോ രൂപത വികാര്‍ ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ രൂപതയുടെ പേരില്‍ അനുമോദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുര്‍ബാന പ്രസംഗം ആരംഭിച്ചത്, തുടര്‍ന്ന് 72 പ്രസുദേന്തിമാര്‍ ഏറ്റെടുത്തു നടത്തുന്ന തിരുനാളായാതു കൊണ്ട് തന്നെ എഴുപത്തിരണ്ടു പേരെ പ്രതിനിധാനം ചെയ്യുന്ന ബൈബിള്‍ വചനം പങ്കു വയ്ക്കുകയുണ്ടായി. തിരുനാള്‍ ദിനമായ ജൂലൈ 28ാം തീയതി ഞായറാഴ്ച ജോയി പിതാവിന്റെ പ്രസംഗത്തിലും ഈ ബൈബിള്‍ വചനം എടുത്തു പറയുകയുണ്ടായി. ‘ കര്‍ത്താവ് എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത് താന്‍ പോകാനിരുന്ന എല്ലാം പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും ഈ രണ്ടു പേരായി തനിക്കു മുന്‍മ്പേ അയച്ചു’ (ലൂക്കാ 10: 1 ). ആ കൂട്ടായ്മ, ആ വിശ്വാസം ആണ് ഈ പള്ളിയിലെ 72 പ്രസുദേന്തിമാരില്‍ കൂടി കാണുവാന്‍ സാധിച്ചത്.
പാരമ്പര്യമായി കിട്ടിയ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിര്‍ത്തുന്നതിന് യുവതലമുറ മുന്നോട്ടു വരേണ്ടത് അത്യവശ്യമാണ് അതുകൊണ്ട് തന്റെ അദ്ധ്വാനത്തിന്റെ വിഹിതം പള്ളി പെരുന്നാള്‍ നടത്തുന്നതിനായി മാറ്റി വച്ച് 72 പേരില്‍ പ്രായത്തില്‍ ഏറ്റവും ചെറിയവനായ സോഹന്‍ ജോയ് എല്ലാംവരുടേയും പ്രശംസാപാത്രമായി മാറി. 12ാം ക്ലാസ് കഴിഞ്ഞാല്‍ കോളേജ് പഠനവും ജോലിയും ആയി പള്ളിയില്‍ നിന്ന് അകന്നു േപാകുന്ന പുതിയ തലമുറക്ക് സോഹന്‍ മാത്യകയായി.1 തിമോത്തിയോസ് 4:12′ ആരും തന്റെ പ്രായകുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാക്കരുത് വാക്കുകളിലും പെരുമാറ്റത്തിലും സ്നേേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്ക് മാത്യകയായിരിക്കുക’
ഒരു നിമിത്തം എന്ന പോലെ സോഹന്റെ അമ്മയുടെ മാമ്മൂദീസാ പേര് അല്‍ഫോന്‍സാ എന്നാണ് എന്നുള്ള വിവരം അവന്‍ അറിയുന്നത് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ പ്രസുദേന്തിയായി സ്ഥാനം ഏറ്റതിനു ശേഷം മാത്രമാണ്. അതുപോലെ തന്നെ അല്‍ഫോന്‍സാമ്മ പിച്ചവച്ചു നടന്ന മുട്ടുചിറ മണ്ണില്‍ നിന്ന് സോഹന്റെ ഭവനത്തിലേക്ക് അവിചാരിതമായി കടന്നു വന്ന സെലെഷ്യന്‍ സഭാംഗമായ ഫാ തങ്കച്ചന്‍ ജോസഫ് എട്ടാം ദിവസം സഹകാര്‍മികനായി ബലി അര്‍പ്പിക്കാന്‍ സാധിച്ചത് മറ്റൊരു അനുഗ്രഹമായി മാറി.”മലയാളികള്‍ അവരുടെ അദ്ധ്വാനഫലം കൊടുത്ത് പണികഴിപ്പിച്ച ദേവാലയങ്ങള്‍ അതിന്റെ എല്ലാം വിശുദ്ധിയോടു മൂല്യങ്ങളോടും കൂടി കാത്തു സൂക്ഷിക്കാന്‍ ഇനിയും സോഹനെ പോലുള്ള കുട്ടികള്‍ കടന്നു വരട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.