ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിങ് കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടത് വേദനാജനകമാണ്. ജെ.എൻ.യുവിൽ എം.ഫിൽ വിദ്യാർത്ഥിയായിരുന്ന നെവിൻ സിവിൽ സർവീസ് കോച്ചിങിനായാണ് ഡൽഹിയിൽ തുടർന്നത്.
നെവിൻ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ കൂടിയാണ് പൊലിയുന്നത്.
ഐ.എ.എസ് അക്കാദമിയുടെ ലൈബ്രറിയിൽ വെള്ളം കയറി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന പരാതിയുണ്ട്. ഇക്കാര്യം ഡൽഹി സർക്കാർ പരിശോധിക്കണം. അക്കാദമിയുടെ നിർമ്മാണവും പ്രവർത്തനവും നിയമപരമായിരുന്നോയെന്നതിലും പരിശോധന വേണം .
നെവിൻ്റെ കുടുംബവും സുഹൃത്തുക്കളും ഒരു നാട് തന്നെയും സങ്കടക്കടലിലാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്ക്ചേരുന്നു.