കൊച്ചി: നവാ ഷെവ ടെർമിനലുകളിൽ ഹരിത വൈദ്യുതി വിജയകരമായി നടപ്പിലാക്കി ഡിപി വേൾഡ്. നവാ ഷെവ ഇൻ്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ (എൻഎസ്ഐസിടി)യും നവാ ഷെവ ഇന്ത്യ ഗേറ്റ്‌വേ ടെർമിനലും(എൻഎസ്ഐജിടി) 2024 ജൂലൈ 1 മുതൽ ആരംഭിച്ച സംരംഭമാണ് വിജയകരമായി തീർന്നത്. വിദൂരമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക് സംയോജിപ്പിച്ച് എൻഎസ്ഐസിടി, എൻഎസ്ഐജിടി എന്നിവയ്ക്ക് വൈദ്യുതി നൽകുന്നു. 11 മെഗാവാട്ട് ക്യുമുലേറ്റീവ് കപ്പാസിറ്റിയുള്ള ഗ്രീൻ പവർ സംരംഭത്തിൻ്റെ ഓപ്പൺ ആക്‌സസ് സോഴ്‌സിംഗ്, എൻഎസ്ഐസിടിയിലെ പരമ്പരാഗത ഊർജ ആവശ്യങ്ങളുടെ ഏകദേശം 75 ശതമാനവും എൻഎസ്ഐജിടിയിൽ 80 ശതമാനവും മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിൽ 50% കുറയ്ക്കാൻ ഇടയാക്കും.
ഇന്ത്യയിലെ ടെർമിനലുകളിൽ ഉടനീളം, ഡിപി വേൾഡ് ഇതിനകം തന്നെ നിലവിലുള്ള ഡീസൽ – പവർ ഉപകരണങ്ങളുടെ ശേഖരം ഇലക്ട്രിക് ആക്കി മാറ്റുകയാണ്. ഇതിനായി 4 ഇലക്ട്രിക് റബ്ബർ ടയർഡ് ഗാൻട്രി ക്രെയിനുകൾ (ആർടിജികൾ) കമ്മീഷൻ ചെയ്യുകയും കൊച്ചി ഇൻ്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനലിലെ 15 ആർടിജികൾ വൈദ്യുതീകരിക്കുകയും ചെയ്തു. ഗുജറാത്തിലെ മുന്ദ്ര ഇൻ്റർനാഷണൽ കണ്ടെയ്‌നർ ടെർമിനലി (എംഐസിടി)ലും കൊച്ചിയിലെ ഐസിടിടിയിലും രണ്ട് ഇലക്ട്രിക് ക്വേ ക്രെയിനുകൾ വീതം കൂട്ടി ചേർത്തു. കൂടാതെ, എൻഎസ്ഐസിടിക്കായി മൂന്ന് ഇലക്ട്രിക് റെയിൽ – മൗണ്ട് ഗാൻട്രികളും അവതരിപ്പിച്ചു. നിലവിലുള്ള ആർടിജികളുടെ 100% വൈദ്യുതീകരണത്തിലേക്കുള്ള നീക്കം ടെർമിനലുകളിലൂടെയുള്ള ചരക്കു നീക്കത്തിൻ്റെ കാർബൺ ശേഷിപ്പുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
“നവ ഷെവ ടെർമിനലുകളിൽ ഗ്രീൻ പവറിൻ്റെ ഓപ്പൺ ആക്‌സസ് സോഴ്‌സിംഗ് നടപ്പിലാക്കുന്നത് സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ്. ഹരിത ഊർജം സംയോജിപ്പിക്കുന്നതിലൂടെ, മാരിടൈം ഇന്ത്യ വിഷൻ 2030 അനുസരിച്ച്, 2050ഓടെ ആഗോള ലക്ഷ്യമായ നെറ്റ് സീറോ എമിഷനിലേക്ക് നയിക്കാൻ ഇത് ഊർജം പകരും.”ഡിപി വേൾഡ് സബ് കോണ്ടിനെൻ്റ് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക പോർട്ട്സ് ആൻ്റ് ടെർമിനൽസ്, ഓപ്പറേഷൻസ് ആൻഡ് കൊമേഴ്സ്യൽ, സിഒഒ രവീന്ദർ ജോഹൽ പറഞ്ഞു. ദുബായിൽ നടന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിൻ്റെ (സിഒപി28) പ്രധാന പതാകാവാഹകർ കൂടിയായിരുന്നു ഡിപി വേൾഡ്.
Akshay