കെയർ – ടേക്കർ (മേട്രൺ) ഒഴിവുകൾ, തസ്തികയിലേക്ക്യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Spread the love

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർ-ടേക്കർ (മേട്രൺ) തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത :  അംഗീകൃത സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 30-40. എസ്. സി. എസ്. ടി., ഒ. ബി. സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കും. മുൻപരിചയം അഭിലഷണീയം. പ്രതിദിനം 660/- രൂപയാണ് വേതനം. പരമാവധി പ്രതിമാസം 17,820/- രൂപ വേതനമായി ലഭിക്കുക. അപേക്ഷ ഫീസ് [500/-(ജനറൽ), 200/-(എസ്. സി. /എസ്. ടി.)] യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കാലടിയിലുളള സർവ്വകലാശാല ബ്രാഞ്ചിലെ സർവ്വകലാശാല അക്കൗണ്ടിൽ (നം. 338602010017455) നിർദ്ദിഷ്ട അപേക്ഷ ഫീസ് അടച്ചതിന്റെ രസീത്, എസ്. എസ്. എൽ. സി., ബിരുദം എന്നിവയുടെ സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്, വയസ്, മതം/ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്. ഒ. ബി. സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർ നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റ്, ഇ. ഡബ്ള്യു. എസ്. വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷയുടെ കൂടെ ചേർക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി, എറണാകുളം – 683574.

JALEESH PETER
Public Relations Officer
Sree Sankaracharya University of Sanskrit,
Website: www.ssus.ac.in
Phone: 0484-2463380
Fax: 0484-2463380

Author

Leave a Reply

Your email address will not be published. Required fields are marked *