ദുരിതബാധിതര്‍ക്ക് താങ്ങായി കുടുംബശ്രീ ശുചീകരണത്തിന് ഹരിത കര്‍മ്മസേന

Spread the love

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ്, ഭക്ഷണശാലകളിലെ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ കര്‍മ്മനിരതരാണ്. കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്ന ഹെല്‍പ് ഡെസ്‌ക്കില്‍ കുടുംബശ്രീ അംഗങ്ങള്‍ മുന്‍നിരയിലുണ്ട്. ജില്ലാ ഭരണകൂടമായി സഹകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നത്.

ശുചീകരണത്തിന് ഹരിതകര്‍മ്മസേന

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്. ക്യാമ്പുകളില്‍ നിന്നും ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുകയും യഥാസമയം ക്യാമ്പുകളെ വൃത്തിയാക്കി നിലനിര്‍ത്തുകയും ചെയ്യുന്നത് ഹരിതകര്‍മ്മ സേനയാണ് ഉരുള്‍പൊട്ടല്‍ അപകടം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ 10 ക്യാമ്പുകളിലായി 76 പേരും മറ്റു പഞ്ചായത്തുകളിലെ വിവിധ ക്യാമ്പുകളിലായി 32 പേരുമടക്കം 108 പേരാണ് രംഗത്ത്.

Author

Leave a Reply

Your email address will not be published. Required fields are marked *