വയനാട് ദുരിത ബാധിതര്‍ക്കായി 100 വീടുകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കും, ഞങ്ങളുടെ വാക്കാണ്- കെ സുധാകരന്‍.

Spread the love

ഈ പാര്‍ട്ടിയിലെ നേതാക്കളും എന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകരും അതിലേക്കായി അകമഴിഞ്ഞ് സംഭാവന നല്‍കണമെന്ന് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. മുന്‍പ് പ്രളയം നടന്നപ്പോള്‍ പാര്‍ട്ടി പ്രഖ്യാപിച്ച 1000 വീടുകള്‍, വലിയ ഹൃദയമുള്ള ഒരുപാട് പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ് നമുക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. അത് ഇക്കുറിയും നമ്മള്‍ ആവര്‍ത്തിക്കും.

ദുരന്തമുഖത്ത് രാഷ്ട്രീയം പറയാന്‍ ഞങ്ങളില്ല. നരഭോജി പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റും ഞങ്ങള്‍ക്ക് വേണ്ട. സര്‍ക്കാരിന്റെ വീഴ്ചകള്‍ ഓരോ ദിവസവും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങള്‍ ഉയര്‍ത്താത്തത് കോണ്‍ഗ്രസ് പ്രസ്ഥാനം പുലര്‍ത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങള്‍ കൊണ്ടാണ്. എന്നാല്‍ കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന സംഭവത്തില്‍, ഇവിടുത്തെ ചില അധമ മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ചു സിപിഎം നടത്തിയ ഏറ്റവും മ്ലേച്ഛമായ നുണ പ്രചാരണങ്ങള്‍ ഇന്ത്യ രാജ്യം മുഴുവന്‍ കണ്ടതാണ്. ഇന്നാട്ടിലെയും അയല്‍ സംസ്ഥാനത്തെയും മനുഷ്യരെ മുഴുവന്‍, വെറുപ്പിന്റെ നാറുന്ന സിപിഎം രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത് നാട് മറക്കില്ല.100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വയനാടിനെയും മലയാളികളെയും നെഞ്ചോട് ചേര്‍ത്ത കര്‍ണാടക സര്‍ക്കാരിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.

പ്രളയ സമയത്ത്, ലോകം മുഴുവനുള്ള മലയാളികള്‍ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങള്‍ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വരില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയന്‍ തന്നെയാണ്.

ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെ പറ്റിയും വലിയ വിമര്‍ശങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതല്‍ അത് വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുന്നു.

ദുരന്ത വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ വയനാട്ടില്‍ രാപ്പകല്‍ അധ്വാനിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു. നമ്മള്‍ ഒറ്റക്കെട്ടായി തന്നെ ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും.

https://www.facebook.com/share/xzkqnnLKzWiRcoaC/?mibextid=WC7FNe

 

Author

Leave a Reply

Your email address will not be published. Required fields are marked *