ഡോ. യു.പി.ആർ.മേനോനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സ്വീകരണം ആഗ:6നു

Spread the love

ഗാർലാൻഡ് (ഡാളസ് ): ഉക്രയിനിൽ റഷ്യൻ അധിനിവാസത്തിന്റെ ആരംഭ കാല ഘട്ടത്തിൽ ഉക്രയിനിലെ ഇന്ത്യൻ സമൂഹത്തിനു പ്രത്യേകിച്ച് ഇന്ത്യൻ നിന്നുമുള്ള മെഡിക്കൽ വിദ്യാർഥികൾക്കു അത്താണിയായി മാറിയ ഇന്ത്യയിലും വിദേശത്തും ഓർത്തോപീഡിക് സർജനായി പ്രവാസി മലയാളികളുടെ അഭിമാനമായ .ഡോ. യു.പി.ആർ.മേനോനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സ്വീകരണം നൽകുന്നു. ആഗസ്ത്6 ചൊവാഴ്ച വൈകീട്ട് 7 നു മെസ്‌ക്വിറ്റ “കറി ലീഫ്” റെസ്റ്റോറന്റിലാണ് സ്വീകര പരിപാടിയെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു .

ഡാളസ്സിൽ ഹ്ര്ശ്വ സന്ദർശനത്തിന് എത്തിച്ചേർന്ന ഡോക്ടർ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ്റെ (ഐപിഎംഎ) പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.ദേശീയമായും അന്തർദേശീയമായും വിവിധ ഫോറങ്ങളിൽ പ്രവർത്തിക്കുന്ന യു.പി.ആർ.മേനോന്റെ . സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബിജിലി ജോർജ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *