പാല: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രമുഖ സാന്ത്വന പരിചരണ കേന്ദ്രമായ ദയ പാലിയേറ്റീവ് കെയറിലേക്ക് വാഹനം നല്‍കി. അഞ്ചരലക്ഷം രൂപയുടെ ഇക്കോ വാഹനമാണ് നല്‍കിയത്. കുറുമണ്ണ് സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷി സൗഹൃദ സംഗമത്തില്‍ ജോസ് കെ മാണി എംപി ദയ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പി എം ജയകൃഷ്ണന് താക്കോല്‍ കൈമാറി. സമൂഹത്തിലെ അശരണരായ വിഭാഗങ്ങള്‍ക്കായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മണപ്പുറം ഫൗണ്ടഷന്റെ നടപടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യാതിഥിയായി. കുറുമണ്ണ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വികാരി റവ. ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ വിഭാഗം ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സണ്ണി വി സക്കറിയ, ദയ പാലിയേറ്റീവ് കെയര്‍ മെന്റര്‍ നിഷ ജോസ് കെ മാണി, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് വി ജി സോമന്‍, യ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി തോമസ് റ്റി എഫ്രേം, എക്‌സിക്യൂട്ടീവ് മെമ്പര്‍ സിന്ധു പി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Athulya K R