നിർണായക മൂന്ന് ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ ഹാരിസ് ലീഡ് ചെയ്യുന്നു, പുതിയ സർവേ

Spread the love

ന്യൂയോർക് : നിർണായക ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ(മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ) ഹാരിസ് ലീഡ് ചെയ്യുന്നു,ശനിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വോട്ടർമാരും ട്രംപിനെക്കാൾ അവർക്ക് വോട്ട് ചെയ്യുമെന്നും അവർ സത്യസന്ധയും മിടുക്കിയും ഭരിക്കാൻ യോഗ്യയുമാണെന്ന് കരുതുന്നുവെന്നും പറഞ്ഞു.ന്യൂയോര്‍ക്ക് ടൈംസ്/ സിയാന കോളജ് നടത്തിയ വോട്ടെടുപ്പിലാണ് കമലയുടെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത്.

ആഗസ്റ്റ് 5 മുതൽ 9 വരെ നടന്ന വോട്ടെടുപ്പിൽ മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ വോട്ടർമാരോട് ഹാരിസിനോടും ട്രംപിനോടുമുള്ള മനോഭാവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ട്രംപിൻ്റെ 46 ശതമാനത്തിന് 50 ശതമാനം പിന്തുണ ഹാരിസിന് ലഭിച്ചു.

ഈ വര്‍ഷമാദ്യം പെന്‍സില്‍വാനിയയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ന്യൂയോര്‍ക്ക് ടൈംസ്/ സിയാന സര്‍വേകളില്‍ ട്രംപിന് 48 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബൈഡന് 45 ശതമാനം വോട്ടായിരുന്നു കിട്ടിയത്.

ഈ ആഴ്ച വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ഹാരിസ് പോയിട്ടുണ്ട്. ടീം പറയുന്നതനുസരിച്ച് ഫിലാഡല്‍ഫിയയില്‍ നടന്ന പരിപാടിയില്‍ 14,000 ആളുകളും ഡെട്രോയിറ്റില്‍ റാലിയില്‍ 15,000 പേരും എത്തിയിരുന്നു.

തങ്ങളുടെ പാര്‍ട്ടിയുടെ നോമിനിയില്‍ തൃപ്തിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അനുകൂലമായി പ്രതികരിച്ചു.

ട്രംപ് പ്രചാരണം പുതിയ വോട്ടെടുപ്പിനെ ചോദ്യം ചെയ്യുകയും “പ്രസിഡൻ്റ് ട്രംപിനുള്ള പിന്തുണയെ നിരാശപ്പെടുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയുമാണ്” അഭിപ്രായപെട്ടു.

നവംബർ 5 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഏകദേശം മൂന്ന് മാസം ശേഷിക്കെ പലതും മാറിമറിഞ്ഞേക്കാമെന്നു പറയപ്പെടുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *