ഷിംഗിള്‍സിനെതിരെ ബോധവത്കരണവുമായി അമിതാഭ് ബച്ചനും മനോജ് പഹ്‌വയും

Spread the love

തിരുവനന്തപുരം : ഷിംഗിള്‍സ് രോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനായി ജിഎസ്‌കെയുമായി കൈകോര്‍ത്ത് അമിതാഭ് ബച്ചനും മനോജ് പഹ്‌വയും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിഎസ്‌കെ ചിക്കന്‍പോക്സും ഷിംഗിള്‍സും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പുതിയൊരു ക്യാമ്പയിന് തുടക്കമിട്ടു. ”ഇത് ശാസ്ത്രമാണ്” എന്ന ടാഗ് ലൈനോട് കൂടിയ ഈ ക്യാമ്പയിന്‍ അമ്പത് വയസ് പിന്നിട്ടവരെയാണ് ലക്ഷ്യമിടുന്നത്.

ചിക്കന്‍പോക്‌സ് വന്നിട്ടുള്ളവരുടെ നാഡികളില്‍ നിര്‍ജീവമായിക്കിടക്കുന്ന വൈറസ് വീണ്ടും സജീവമാകുമ്പോള്‍ പിടിപെടുന്ന രോഗമാണ് ഷിംഗിള്‍സ്. മുന്‍പ് ചിക്കന്‍പോക്‌സ് വന്നവര്‍ക്ക് പ്രമേഹമുണ്ടായാല്‍ ഷിംഗിള്‍സ് പിടിപെടാനുള്ള സാധ്യത 40% കൂടുതലാണ്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രോഗപ്രതിരോധശക്തി കുറയ്ക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. രോഗപ്രതിരോധശക്തി കുറയുമ്പോള്‍ ചിക്കന്‍പോക്‌സ് വൈറസ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ഷിംഗിള്‍സിന് കാരണമാകുകയും ചെയ്യുന്നു. ചിക്കന്‍പോക്സും ഷിംഗിള്‍സും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പറയുവാനാണ് പുതിയ പരസ്യചിത്രത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്ന് ജി.എസ്.കെയുടെ പ്യേഷന്റ് എംപവര്‍മെന്റ് ഹെഡ് വിഗ്യേത അഗര്‍വാള്‍ പറഞ്ഞു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *