വയനാട് പുനരധിവാസത്തെ കുറിച്ചും വിലങ്ങാട് പാക്കേജിനെ കുറിച്ചും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

Spread the love

തിരുവനന്തപുരം : വയനാട്ടിൽ 100 വീടുകൾ രാഹുൽഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട് . സ്ഥലം കണ്ടെത്തിയാൽ ഉടൻ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്താമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്.

പ്രതിപക്ഷം മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് .

1 . സാധാരണ നിലയിൽ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിംഗിന് സാധ്യമാകുന്ന തരത്തിൽ ടൗൺഷിപ്പ് മാതൃക സ്വീകരിക്കണം . ഗ്രാമങ്ങളിൽ നിന്ന് ചിതറി പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം . കൃഷിക്കും സൗകര്യം നൽകണം.

2. എല്ലാതരത്തിലുള്ള കടങ്ങളും എഴുതി തള്ളണം . കൃഷിനശിച്ചു , വാഹനങ്ങൾ തകർന്നു , വീട് ഒലിച്ചു പോയി. ഇതിനൊക്കെ എടുത്ത ലോണുകൾ ഇനി തിരിച്ചടയ്ക്കാൻ പറ്റില്ല . പൊതു മേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സഹകരണ ബാങ്കുകൾ എന്നിവർ നൽകിയ വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഉള്ളവ എഴുതി തള്ളണം .

3. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പാക്കേജ് ഉണ്ടാക്കണം.
ചില കുടുംബങ്ങളിൽ കുട്ടികൾ മാത്രമേ ഉള്ളൂ. ചിലയിടങ്ങളിൽ മുതിർന്നവർ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു . വരുമാനം ഉണ്ടാക്കുന്ന കുടുംബനാഥനെ
നഷ്ട്ടപ്പെട്ടവർ ഉണ്ട്. അതുകൊണ്ട് ഓരോ കുടുംബത്തേയും പ്രത്യോകമായി പരിഗണിച്ച് മൈക്രോ ലെവൽ പാക്കേജ് നടപ്പാക്കണം.

4. ദുരന്തങ്ങൾ ആവർത്തിക്കുന്നു കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചേ മതിയാകു
പൂർണ്ണമായും ശാസ്ത്രീമയായ പരിശോധനയും പ്രോൺ ഏരിയ മാപ്പിംഗും മുന്നറിയിപ്പ് സംവിധാനവും കൊണ്ടുവരണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പികളും കൊച്ചിൻ യൂണിവേഴ്സിറ്റി പോലെ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കണം. സമഗ്രമായ ഏകോപനത്തിന് സംവിധാനം ഉണ്ടാകണം. കേരളം അപകടത്തിലാണ് എന്ന് കണ്ടുകൊണ്ടുള്ള ദുരന്ത നിവരാണ സംവിധാനം കൊണ്ടുവരണം.

വിലങ്ങാട് 24 ഉരുൾ പൊട്ടൽ ഉണ്ടായി എന്നാണ് ഔദ്യോഗിക കണക്ക് . നാൽപ്പതോളം ഉരുൾ പൊട്ടൽ ഉണ്ടായി എന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായ ആഘാതമാണ് ഒരു ഗ്രാമത്തിൽ ഉണ്ടായത്.
നിരവധി വീടുകൾ തകർന്നു , നൂറ്റിഅൻപതിലധികം വീടുകൾ വാസ യോഗ്യമല്ലാതായി , 350 ചെയ്ടറിൽ കൃഷിനശിച്ചു, 116 ഹെക്ടർ സ്ഥലത്ത് ഇനി കൃഷി ചെയ്യാൻ പറ്റില്ല. 25 റോഡുകൾ തകർന്നു 7 പാലങ്ങൾ ഇല്ലാതായി , കുടിവെള്ള പദ്ധതികൾ നിലച്ചു . വാണിമേൽ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ട്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്ക് നൽകി .വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണം എന്നാവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. വികസന പദ്ധതികൾ തീരുമാനിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാകണം . നയ രൂപീകരണത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നൽകണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമ നിർമ്മാണം നടത്തുന്നതും പരിഗണിക്കണം .

രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും .

Author

Leave a Reply

Your email address will not be published. Required fields are marked *