സംസ്‌കൃത സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 9ന്, തിരംഗ യാത്ര നടത്തി

Spread the love

1) സംസ്‌കൃത സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 9ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആഗസ്റ്റ് 15ന് രാവിലെ ഒൻപതിന് കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുമ്പിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും.

2) തിരംഗ യാത്ര നടത്തി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിലെയും എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. വി. കെ. ഭവാനി തിരംഗ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എൻ. സി. സി. ഓഫീസർമാരായ ലഫ്റ്റനന്റ് ഡോ. ലിഷ സി. ആർ., രജിത് ശങ്കർ, വിഷ്ണു, സീനിയർ അണ്ടർ ഓഫീസർ ആദർശ് ജെ. പിളള, അണ്ടർ ഓഫീസർ കാവ്യശ്രീ, എം. പി. കീർത്തന, അഭിനവ് വി. നായർ, സാഹിദ ഭാനു എന്നിവർ തിരംഗ യാത്രയ്ക്ക് നേതൃത്വം നൽകി.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

 

Author

Leave a Reply

Your email address will not be published. Required fields are marked *