കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ നേതൃസംഗമം കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എഐസിസിയുടെ ആഹ്വാന പ്രകാരം ആഗസ്റ്റ് 22ന് നടക്കുന്ന ഇഡി ഓഫീസ് ഉപരോധത്തിന് യോഗം പിന്തുണയര്‍പ്പിച്ചു.സെല്ലിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി മൂന്ന് മേഖല സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യുപി യോഗി ആദിത്യനാഥിന്റെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഡോ. കഫീല്‍ ഖാനെ യോഗത്തില്‍ വെച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആദരിച്ചു.
2017ല്‍ ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയതോടെ യുപി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെതിരെ രംഗത്ത് വരുകയും തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി കഫീല്‍ ഖാനെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്റെ ജയില്‍ മോചനം സാധ്യമായത്.
കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി,കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍,ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്, ജി.എസ്.ബാബു,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍പി.എം നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.