ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം: ജനകീയ സദസ്സ് സംഘടിപ്പിച്ചു

Spread the love

ഏറനാട് താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കാനും പൊതുഗതാഗതം കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകള്‍ തുടങ്ങിയവ സർവീസ് നടത്താത്ത മേഖലകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഗ്രാമീണ റൂട്ടുകളെക്കുറിച്ചും സദസ്സില്‍ ചർച്ചനടത്തി.

താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വ്യക്തികളിൽ നിന്നും 40 റൂട്ടുകളിലേക്കുള്ള നിർദ്ദേശമാണ് ജനകീയ സദസ്സിൽ ലഭിച്ചത്. റൂട്ടുകളെ സംബന്ധിച്ച് പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വിശകലനത്തിനു ശേഷം പരിഗണിക്കാവുന്ന റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.

ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, സ്വകാര്യ ബസ് സർവീസ് സംഘടന ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടന നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജനകീയ സദസ്സ് പി.കെ ബഷീര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പുതിയ ബസ് റൂട്ട് പ്രപ്പോസല്‍ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. എം.വി.ഐ എസ്.പി ബിജുമോന്‍ വിഷയാവതരണം നടത്തി. മലപ്പുറം ആര്‍.ടി.ഒ പി.എ നസീര്‍ സ്വാഗതവും എം.വി.ഐ ടി. ഫൈസല്‍ നന്ദിയും പറഞ്ഞു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *