മണപ്പുറം ഫൗണ്ടേഷന്റെ സ്നേഹ ഭവനം പദ്ധതിയിലൂടെ പൂർത്തീകരിച്ച 500-ാമത്തെ വീട് മോഹൻലാൽ സമർപ്പിച്ചു.
വലപ്പാട്: സമൂഹത്തിലെ നിരാലംബർക്കും നിരാശ്രയർക്കും കൈത്താങ്ങാകുന്ന മണപ്പുറം ഫൗണ്ടേഷന്റെ സ്നേഹ ഭവനം പദ്ധതിയിലൂടെ പൂർത്തീകരിച്ച 500-ാമത്തെ വീടിന്റെ താക്കോൽ കോതകുളം ബീച്ച് റോഡിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയ്ക്കും കുടുംബത്തിനും നടൻ മോഹൻലാൽ കൈമാറി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. പ്രളയത്തെ തുടർന്ന് വീട് നഷ്ടമായ ശ്രീലക്ഷ്മിയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്നായിരുന്നു മണപ്പുറം ഫൗണ്ടേഷന്റെ നടപടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം മണപ്പുറം നിർമ്മിച്ച് നൽകുന്ന വീടാണ് സ്നേഹഭവനം പദ്ധതിയിലൂടെ ശ്രീലക്ഷ്മിക്ക് ലഭിച്ചത്. സ്നേഹ ഭവനം പദ്ധതിയിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ 500 വീടുകൾ നൽകാൻ മണപ്പുറം ഫൗണ്ടേഷന് സാധിച്ചു. സ്നേഹ ഭവനം പദ്ധതിക്ക് പുറമേ, വിധവകളുടെ പുനരധിവാസം, ഭിന്നശേഷിക്കാർക്കുള്ള സഹയാത്രയ്ക്ക് സ്നേഹ സ്പർശം പദ്ധതി, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവയും മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
ചടങ്ങിൽ മണപ്പുറം റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാർ, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട്, സീനിയർ പിആർഒ അഷ്റഫ് കെ എം, സിഎസ്ആർ വിഭാഗം സോഷ്യൽ വർക്കർ ആതിര രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Photo Caption; മണപ്പുറം ഫൗണ്ടേഷന്റെ സ്നേഹ ഭവനം പദ്ധതിയിലൂടെ പൂർത്തീകരിച്ച 500-ാമത്തെ വീടിന്റെ താക്കോൽ കോതകുളം ബീച്ച് റോഡ് സ്വദേശി ശ്രീലക്ഷ്മിയ്ക്ക് നടൻ മോഹൻലാലും മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റീ വി പി നന്ദകുമാറും ചേർന്ന് കൈമാറുന്നു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മണപ്പുറം റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാർ, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, സീനിയർ പി ആർ ഒ അഷറഫ് കെ എം എന്നിവർ സമീപം.
Ajith V Raveendran