കൊച്ചിക്ക് വേണ്ടി തയ്യാറാക്കിയ കരട് സിഎംപി പരിഷ്കരിക്കണമെന്ന് ആവശ്യം

Spread the love

കൊച്ചി  (ആഗസ്റ്റ് 20, 2024 ) :  കൊച്ചി നഗരത്തിനായി തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) കരട് പരിഷ്കരിക്കരിക്കണമെന്നും, കരടിന് മറുപടി നൽകാനുള്ള സമയം നീട്ടണമെന്നും ഗതാഗത വിദഗ്ധർ ആവശ്യപ്പെട്ടു. കെഎംആർഎലിന് വേണ്ടി അർബൻ മാസ് ട്രാൻസിറ്റ് കമ്പനി (യുഎംടിസി) തയ്യാറാക്കിയ സിഎംപി കരട് റിപ്പോർട്ട് ചർച്ച ചെയ്യാനായി കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ പരിപാടിയിലാണ് ആവശ്യം ഉർന്നത്. മുൻ കൊച്ചി മേയർ കെ ജെ സോഹൻ, മോട്ടോർ വാഹന വകുപ്പ് മുൻ സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ബി ജെ ആന്റണി, കെഎംടിഎ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ജി പി ഹരി, സിപിപിആർ ചെയർമാൻ ഡോ. ഡി ധനുരാജ് തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

സിഎംപി കരട് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കൊച്ചിയുടെ അടുത്ത 30 വർഷത്തേക്കുള്ള വിവിധ ഗതാഗത നിർദ്ദേശങ്ങൾ, ഘട്ടം തിരിച്ചുള്ള ഗതാഗത വികസനങ്ങൾ എന്നിവ പരിപാടിയിൽ ചർച്ച ചെയ്തു. സിറ്റി ബസ് സർവീസുകൾ യുക്തിസഹമാക്കുന്നതിനുള്ള പൊതുഗതാഗത നയങ്ങൾ, മെട്രോ ശൃംഖലയുടെ വിപുലീകരണം, ഓട്ടോറിക്ഷകൾ, ഉൾനാടൻ ജലപാതകൾ, എൻഎംടി അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ് നയങ്ങൾ, സാങ്കേതിക പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

Reporter : Asif Muhammed | Senior Associate, PR & Social Media

Author

Leave a Reply

Your email address will not be published. Required fields are marked *