മണപ്പുറം ഫിനാൻസും യൂണീക് ടൈംസും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് ശ്രദ്ധേയമായി.
കോയമ്പത്തൂർ : മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ യൂണീക് ടൈംസ് സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് നവീന ആശയങ്ങളാൽ ശ്രദ്ധേയമായി. വിദ്യാഭ്യാസ, ബിസിനസ് മേഖലകളിൽ ആഗോളവൽക്കരണം ചെലുത്തിയ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. അനന്ത സാധ്യതകളുള്ള നവ ലിബറൽ യുഗത്തിൽ കൂടുതൽ മെച്ചപ്പെട്ട പുത്തൻ വിദ്യാഭ്യാസ രീതികളും ബിസിനസ് തന്ത്രങ്ങളും രൂപവൽക്കരിക്കേണ്ട ആവശ്യകതയെപ്പറ്റി കോൺക്ലേവിൽ ചർച്ചചെയ്തു. പെഗാസസ് ചെയർമാൻ ഡോ. അജിത്ത് രവി, മുൻ സി ബി ഐ ഡയറക്ടർ ഡോ. ഡി ആർ കാർത്തികേയൻ, ഇബിജി ഫൗണ്ടേഷൻ ചെയർമാനും ജാർഖണ്ഡ് ഗവർണറുടെ വിദ്യാഭ്യാസ ഉപദേഷ്ടാവുമായ ഡോ. ഇ ബാലഗുരുസാമി, ഇദയം ഫാമിലി ചെയർമാൻ വി ആർ മുത്തു, ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ വി സി പ്രവീൺ, ഗ്രൂം ഇന്ത്യ സലൂൺസിന്റെ സഹസ്ഥാപകനും സിഇഒയുമായ സി കെ കുമാരവേൽ, സുഗുണ ഫുഡ് ആൻഡ് ഹോൾഡിംഗ്സ് ചെയർമാൻ സൗന്ദരരാജൻ ബങ്കാരുസാമി, എൻ ജി പി എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എൻ പളനിസ്വാമി എന്നിവർ പങ്കെടുത്തു.
Ajith V Raveendran