കൊച്ചി : നാചുറല്‍ സ്‌റ്റോണ്‍ പ്രൊസസിങ്ങിന് ഇന്ത്യയില്‍ ആദ്യമായി ഡയമണ്ട് കേബില്‍ ഗാംഗ്‌സോ മെഷീനുകള്‍ അവതരിപ്പിച്ച് ഓറിയന്റല്‍ ട്രൈമെക്‌സ് ലിമിറ്റഡ്. ഗ്രാനൈറ്റ്, മാര്‍ബിള്‍ വ്യവസായ രംഗത്തെ പ്രമുഖരായ ഓറിയന്റല്‍ ട്രൈമെക്‌സിന്റെ ചെന്നൈ ഗുമ്മിഡിപൂണ്ഡിയിലുള്ള പ്ലാന്റിലാണ് ഈ മെഷീന്‍ സ്ഥാപിക്കുക. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത് ഈ യന്ത്രം വജ്ര ആവരണമുള്ള കേബിളുകളുപയോഗിച്ചാണ് നാചുറല്‍ സ്റ്റോണുകള്‍ കൃത്യമായി സ്ലാബുകളാക്കി മാറ്റുക. സാധാരണ യന്ത്രങ്ങളേക്കാള്‍ മൂന്നിരട്ടി വേഗത കൂടിയ യന്ത്രമാണിത്. ഈ മേഖലയില്‍ പുതിയ നിക്ഷേപവുമായി വലിയ വളര്‍ച്ചയ്‌ക്കാണ് കമ്പനി ഒരുങ്ങുന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ കമ്പനിയുടെ 21000 ചതുരശ്ര അടി വിസ്‌തൃതിയുള്ള വിശാല ഷോറൂം അടുത്ത മാസം തുറക്കാനിരിക്കുകയാണ്. ഓഡീഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ പുതിയ ജെറ്റ് ബ്ലാക്ക് ഗ്രാനൈറ്റ് ഖനനത്തിന് 12.2 ഏക്കര്‍ വിശാലമായ ക്വോറി സംസ്ഥാന സര്‍ക്കാരില്‍ നിന്നും 30 വര്‍ഷത്തിന് പാട്ടത്തിനെടുത്തിട്ടുണ്ട്. കൂടാതെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണവും പദ്ധതിയിലുണ്ട്. ചെലവ് കുറഞ്ഞ ഇന്ത്യന്‍ ഗ്രാനൈറ്റ്, ചൈനയില്‍ നിന്നുള്ള നാനോ സ്റ്റോണ്‍സ് തുടങ്ങിയവും വിപണിയിലെത്തിക്കും.
Anto William