വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സംഘം ദുരന്തമേഖല സന്ദർശിച്ചു

Spread the love

വയനാട് ഉരുൾപൊട്ടലിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് പഠനം നടത്താൻ വിദഗ്ധ സംഘം ദുരന്തമേഖല സന്ദർശിച്ചു. സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.ആർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പി.ഡി.എൻ.എ (Post Disaster Needs Assessment) സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.
പി.ഡി.എൻ.എ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 31 വരെ വിവിധ മേഖലകളിലായി നടക്കും.ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, വിവിധ വകുപ്പുകളുമായി പി.ഡി.എൻ.എ സംഘം ചർച്ച നടത്തി.സംസ്ഥാനം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് വയനാട് ജില്ലയിൽ സംഭവിച്ചത്.കാലാവസ്ഥ അനുകൂലമായതിനാൽ ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയിലുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.ദുരന്തബാധിതർ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചിൽ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂർണമായും തീരുന്നത് വരെ തിരച്ചിൽ നടത്താനാണ് സർക്കാർ തീരുമാനം.

Author

Leave a Reply

Your email address will not be published. Required fields are marked *