വാൻകൂവർ സെയിന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി യുടെ അഗാപ്പെ -2024 ഗംഭീരമായി

Spread the love

വാൻകൂവർ: സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, വാൻകൂവർ കഴിഞ്ഞ 13 വർഷമായി നടത്തിവരുന്ന ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റ്; “മനുഷ്യവർഗത്തോടുള്ള ദൈവസ്നേഹം” എന്ന അർത്ഥം വരുന്ന “അഗാപ്പെ” , ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തപ്പെട്ടു . ഇടവക വികാരി റവ. എംസി

കുര്യാക്കോസ് റമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, രചന സിംഗ് എംഎൽഎ (സറി-ഗ്ഗ്രീൻ ടിമ്പഴ്സ്) ഉദ്ഘാടനം നിർവഹിച്ചു. സെൻറ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ. ഫാ. ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി. റവ. ഫാ. ഒ. തോമസ്, ബേബിച്ചൻ മട്ടമ്മേൽ (ട്രസ്റ്റി), കുര്യൻ വർക്കി (സെക്രട്ടറി) എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. അഗാപ്പേ 2023 യുടെ ഭാഗമായ ചാരിറ്റി ഡൊണേഷൻ കൺവീനർ ജാക്സൺ ജോയ്, വികാരി എംസി കുര്യാക്കോസ് റമ്പാൻ, ട്രസ്റ്റി ബേബിച്ചൻ മട്ടമ്മേൽ എന്നിവർ ചേർന്ന് സറി വുമൺ സെൻററിന് കൈമാറി. ജാതിമത വ്യത്യാസമില്ലാതെ വാൻകൂവറിലെ എല്ലാ ജനവിഭാഗങ്ങളും പങ്കെടുക്കുന്ന “അഗാപ്പേ”യുടെ വിജയത്തിൽ സഹായിച്ച എല്ലാവർക്കും കൺവീനർ അലക്സ് പി ജോയ് & ജാക്സൺ ജോയ് നന്ദി രേഖപ്പെടുത്തി.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *