മെഡിക്കല്‍ ടൂറിസം മേഖലയുടെ ലക്ഷ്യസ്ഥാനമായി കേരളം ഉയര്‍ന്നുവരുന്നുവെന്ന് സിഐഐ-കെപിഎംജി പഠന റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം : അതിവേഗം വികസിക്കുന്ന മെഡിക്കല്‍ വാല്യൂ ടൂറിസത്തിന്റെ മേഖലയില്‍, ദേശീയവും ആഗോളവുമായ തലങ്ങളില്‍ കേരളം ഉയര്‍ന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ ‘കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ വിഷന്‍ 2030 – ഡെസ്റ്റിനേഷന്‍ ഫോര്‍ മോഡേണ്‍ മെഡിസിന്‍ ആന്‍ഡ് ട്രഡീഷണല്‍ മെഡിസിന്‍’ പഠന റിപ്പോര്‍ട്ട്്. പൊതു ആരോഗ്യ അടിസ്ഥാന വികസനത്തിന് പേരുകേട്ട കേരളം,ആധുനിക വൈദ്യശാസ്ത്ര വൈദഗ്ധ്യവും ആയുര്‍വേദത്തിന്റെയും മറ്റ് തദ്ദേശീയ ചികിത്സാ രീതികളുടേയും പാരമ്പര്യങ്ങള്‍ സംയോജിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ മേഖല വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ 11മത്തെ പതിപ്പിലാണ് കെപിഎംജി റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ കേരളം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യയിലെ കെപിഎംജി ഹെല്‍ത്ത്കെയര്‍ സെക്ടറിന്റെ പങ്കാളിയും കോ-ഹെഡുമായ ലളിത് മിസ്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം മെഡിക്കല്‍, ആയുഷ്, വെല്‍നസ് എന്നിവയ്ക്കായുള്ള മരുന്നുകള്‍,ഹബ്ബുകള്‍, മെഡിക്കല്‍, വെല്‍നസ് പ്രൊഫഷണലുകളുടെ മെഡിക്കല്‍ ടൂറിസം സര്‍ട്ടിഫൈഡ് പൂള്‍, മെഡിക്കല്‍, വെല്‍നസ് ടൂറിസം വികസനത്തിനും പ്രമോഷനുമായി ബോര്‍ഡ് – കൗണ്‍സില്‍, മെഡിക്കല്‍ വാല്യൂ ട്രാവല്‍ പേഷ്യന്റ് ഹെല്‍പ്പ്ഡെസ്‌ക്, സംസ്ഥാനത്തെ ആയുര്‍വേദ ഉല്‍പന്ന രൂപീകരണത്തിലും നിര്‍മ്മാണത്തിലും സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, മെഡിസിന്‍ സമ്പ്രദായത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ ബോള്‍സ്റ്റര്‍ വിതരണ ശൃംഖല, പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള തന്ത്രപരവും കേന്ദ്രീകൃതവുമായ ബോധവല്‍ക്കരണം, മെഡിസിന്‍ സമ്പ്രദായത്തില്‍ ഗവേഷണവും വികസനവും വളര്‍ത്തല്‍ തുടങ്ങി നിരവധി ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *