മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
കൊല്ലത്ത് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ്,കോട്ടയത്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പത്തനംതിട്ടയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളംമധു, എറണാകുളത്ത് ടി.ജെ.വിനോദ് എംഎല്‍എ,തൃശ്ശൂരില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍,വയനാട്ടില്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍,ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ് സി.പി.മാത്യു,കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി,കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്,കാസര്‍ഗോഡ് കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍,ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് പേര്‍ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. യുഡിഎഫ് പ്രതിഷേധ സംഗമം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ചതിനാല്‍ തിരുവനന്തപുരം ജില്ലയെ പ്രതിഷേധ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.